( പാർവതി അവിടെനിന്ന് വണ്ടിയെടുത്ത് നേരെ അമ്പലത്തിലേക്ക് പോയി അവൾ പോയതും ബീന ടീച്ചർ നേരെ ബ്യൂട്ടി പാർലറി ലോട്ട് കടന്നു വാതിൽ തുറന്ന് അകത്തു കയറിയ ബീന ടീച്ചർ അകത്തുണ്ടായ ആളെ കണ്ടു അത്ഭുതപ്പെട്ടുപോയി തന്റെ പഴയ കൂട്ടുകാരിയായ ചിത്ര വിവാഹം കഴിഞ്ഞ് പോയ ശേഷം അവളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല വർഷങ്ങൾക്കിപ്പുറം തന്റെ പഴയ കൂട്ടുകാരിയെ വീണ്ടും കണ്ടുമുട്ടിയ ചിത്രയ്ക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു ബിന ടീച്ചറെ കണ്ടതും ചിത്ര സന്തോഷത്താൽ കെട്ടിപ്പിടിച്ചു എന്നിട്ട് തൊട്ടടുത്ത കസേരയിൽ ഇരുവരും ഇരുന്നുകൊണ്ട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി)
ചിത്ര : എടി ബീനേ നീ എവിടെയായിരുന്നു ഇത്രയും കാലം നിന്നെക്കുറിച്ച് പലരോടും അന്വേഷിച്ചു നിന്റെ വിവാഹം കഴിഞ്ഞു എന്ന് അഭിരാമി പറഞ്ഞു നിന്റെ ഭർത്താവിന്റെ വീട് എവിടെയാണെന്ന് അവൾക്ക് അറിയില്ല. എന്റെ വിവാഹശേഷം ഞാൻ ഗൾഫിൽ ആയിരുന്നു ഇപ്പോൾ ഡിവോഴ്സ് ആണ് ഒരു മകൻ ഉള്ളത് അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവന്റെ അച്ഛന്റെ അമ്മമാരുടെയും കൂടെ ഗൾഫിൽ തന്നെ ഞാനിപ്പോൾ നാട്ടിൽ സെറ്റിൽഡാണ് ഇനി നിന്റെ വിശേഷങ്ങൾ പറ.
ബീന മിസ്സ് : എന്തു വിശേഷം വിവാഹം കഴിഞ്ഞ വിവരം അഭിരാമി നിന്നോട് പറഞ്ഞില്ലേ ഞാനിപ്പോൾ ഇവിടത്തെ ഒരു സ്കൂളിലെ പ്ലസ് ടു അധ്യാപികയാണ് ഒരു മകനുണ്ട് രണ്ടാം ക്ലാസിൽ പഠിക്കുന്നു ഭർത്താവ് നാട്ടിൽ ആയിരുന്നു ഇപ്പോൾ അദ്ദേഹത്തിന്റെ ജേഷ്ഠന്റെ കൂടെ അവരുടെ കടയിൽ ജോലിക്ക് നിൽക്കുന്നു വിദേശത്ത്.
ചിത്ര: അല്ല നീ എന്താ ഇവിടെ എന്നെ കാണാൻ വന്നതാണോ അതോ പാർലറിലോട്ട് വന്നതാണോ?
ബിനമീസ് : നീ ഇവിടെ ഉള്ള കാര്യം എനിക്കറിയില്ലല്ലോ അപ്പൊ ഞാൻ പാർലറിലോട്ട് വന്നതാ ഫേഷ്യൽ ചെയ്യാനും, മുടി യൂ ഷേപ്പ് വെട്ടാനും, പുരികം ത്രെഡ് ചെയ്യാനും, മാനിക്കൂറും, പിടികൂറും ഒക്കെ ചെയ്യാൻ
ചിത്ര : എന്താ വിശേഷം വല്ല ഫംഗ്ഷൻ ഉണ്ടോ? ഇങ്ങനെ ഒരുങ്ങാൻ
ബീന മിസ്സ് : ഞാൻ ചുമ്മാ പറഞ്ഞതാടി എനിക്കൊന്നും ചെയ്യാൻ ഒന്നുമില്ല ഞാനെന്റെ കൂടെ വന്ന കുട്ടി അമ്പലത്തിലേക്ക് പോയതാ അതുവരെ ഇവിടെ വെയിറ്റ് ചെയ്തിരിക്കാം എന്ന് വെച്ച് കരുതിയത്