ബീന മിസ്സ് : എടി പാറു നിന്നെ ആരാ സ്കൂട്ടി ഓടിക്കാൻ പഠിപ്പിച്ചത്
പാർവതി : അത് ചേട്ടന്
ബീന മിസ്സ് : നിനക്ക് പറ്റുമെങ്കിൽ എന്നെയും കൂടി ഓടിക്കാൻ ഒന്ന് പഠിപ്പിച്ചു തരാമോ? വണ്ടി വാങ്ങിക്കാൻ ഒന്നുമല്ല ഓടിക്കാൻ അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം
പാർവതി: എന്താ ഇപ്പോൾ ഓടിക്കാൻ അറിഞ്ഞിരിക്കണം എന്ന് തോന്നാൻ
ബീന മിസ്സ് : എന്റെ പാറു ഒന്നുമില്ല നീയൊക്കെ ഓടിക്കുന്ന കാണുമ്പോൾ വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാണ്
പാർവതി : ഇത് ഓടിക്കാൻ പഠിക്കാൻ എളുപ്പമാ പക്ഷേ ഞാൻ പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടി പിന്നെ എന്റെ ചേട്ടന്റെ മിടുക്കാണ് എന്നെ ഓടിക്കാൻ പഠിപ്പിച്ച് എടുത്തത്. പക്ഷേ എനിക്കൊരാളെ ഓടിക്കാൻ പഠിപ്പിക്കാനുള്ള മിടുക്ക് ഒന്നുമില്ല ഞാൻ ടീച്ചറെ വണ്ടിയോടിക്കാൻ പഠിപ്പിച്ചാൽ ടീച്ചർക്ക് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയില്ല പിന്നെ ചേട്ടൻ ഇവിടെ ഇല്ല മസ്കത്തിലാണ് ഉണ്ടായിരുന്നേൽ ചേട്ടൻ പഠിപ്പിച്ചു തരുമായിരുന്നു.
( ഇരുവരും അങ്ങനെ സംസാരിച്ച് ടൗണിലെത്തി പാർവതി നേരെ വണ്ടി ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ നിർത്താൻ തുടങ്ങിയപ്പോൾ)
ബീന മിസ്സ് : വേണ്ട ഇവിടെ നിർത്തണ്ട കുറച്ചുകൂടി മുന്നോട്ടു പോയി കഴിഞ്ഞാൽ അവിടെ ഡിസ്കൗണ്ടിൽ മരുന്ന് ലഭിക്കുന്ന ഒരു മെഡിക്കൽ സ്റ്റോർ ഉണ്ട് നമുക്ക് അങ്ങോട്ട് പോകാം അവിടെ നിർത്തിയാൽ മതി.
( പാർവതി വണ്ടി മുന്നോട്ട് എടുത്തു ബീന ടീച്ചർ പറഞ്ഞ മെഡിക്കൽ സ്റ്റോറിന് മുന്നിൽ വണ്ടി നിർത്തി. ബീന ടീച്ചർ വണ്ടിയിൽ നിന്ന് ഇറങ്ങി ഒരു മരുന്നും വാങ്ങിക്കാൻ ഇല്ല മരുന്നു വാങ്ങിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞാണ് ഇവളെ കൂട്ടി ഇങ്ങോട്ട് വന്നത് തൽക്കാലം പാർവതിയെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മെഡിക്കൽ സ്റ്റോറിൽ നിന്ന് പാരസെറ്റമോൾ, ബി കോംപ്ലക്സും,
ഓപ്ത ഡീ തുടങ്ങിയ പനിക്കും, ഗ്യാസിനും ഉള്ള മരുന്നുകൾ വാങ്ങാൻ വേണ്ടി ബീന ടീച്ചർ മെഡിക്കൽ സ്റ്റോറിലോട്ടു നടന്നു ബീന ടീച്ചർ വണ്ടിയിൽ നിന്ന് ഇറങ്ങി മെഡിക്കൽ സ്റ്റോറിലോട്ട് പോകുമ്പോൾ പാർവതി മൊബൈലിൽ ആർക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയായിരുന്നു മെഡിക്കൽ സ്റ്റോറിൽ അത്യാവശ്യം തിരക്കുള്ളതുകൊണ്ട് ബീന ടീച്ചർ അതിന് അടുത്തുള്ള എടിഎം കൗണ്ടറിൽ കയറി ചിലവിന്റെ ആവശ്യത്തിനായി കുറച്ചു പണം എടുത്തു ഇറങ്ങി. യഥാർത്ഥത്തിൽ ടൗണിൽ വന്നതിന്റെ ഒരു കാര്യം എടിഎമ്മിൽ നിന്ന് പണം എടുക്കാനും