കൃഷ്ണൻ : ” വിശ്വനും… രാധയും എന്തെ സാവി …? അവരെ കണ്ടില്ലല്ലോ..?”
പറഞ്ഞ് തീർന്നപ്പോഴേയ്ക്കും കോണിപ്പടികൾ ഇറങ്ങി.. വിയർത്തു കുളിച്ച് അനുരാധയും വിശ്വനാഥനും താഴേയ്ക്ക് വന്ന് കഴിഞ്ഞിരുന്നു…. അവർ മൂന്ന് പേരും രാത്രിയിൽ യാത്രയില്ലന്ന് പറഞ്ഞ് തിരിച്ച് കാറിൽ യാത്രയായ്… അപ്പോഴേക്കും വിശ്വന്റെ മൊബൈലിലേയ്ക്ക് നയനയുടെ മെസ്സേജ് വന്നിരുന്നു…അവരുടെ കാർ ഗേറ്റ് കടന്ന് പോയിക്കഴിഞ്ഞിരുന്നു…..
……………………………………………………………………………..
നന്ദൻ സിഗേരറ്റ് വലിച്ചു തീർത്ത്… ബാത്റൂമിൽ നിന്ന് റൂമിലേക്ക് വരുമ്പോൾ… മുഷിഞ്ഞ സാരി മാറി നൈറ്റി എടുത്തിട്ട്…കണ്ണാടിയ്ക്ക് മുന്നിൽ തലമുടി ചീകിയൊതുക്കുന്ന അഞ്ജലിയെ കണ്ടതും… നന്ദൻ പതിയെ ബാക്കിലൂടെ ചെന്ന് കെട്ടിപിടിച്ച്… കവിളിൽ മുത്തം നൽകി ……
അഞ്‌ജലി : ” ശോ…നന്ദേട്ടാ… വിട്ടേ.. ഞാൻ മുടി ചീക്കുന്നത് കണ്ടില്ലേ….”ന്ന് പറഞ്ഞവൾ ചിണുങ്ങി…
നന്ദൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട്…” മോളെന്തേടി .. അച്ചൂ….?
അഞ്‌ജലി : ” അവൾ വല്യേച്ചിയുടെ അടുത്തുണ്ട്… ഇന്ന് അവിടെയാ കിടക്കുന്നതെന്ന് പറഞ്ഞ് പോയിട്ടുണ്ട്..
നന്ദൻ : “ആണോ..? എങ്കിൽ എന്റെ മോള് ഇങ്ങ് വന്നേ.. എത്ര നാളായി നിന്നെ ഇങ്ങനെ ഒന്ന് അടുത്ത് കിട്ടിയിട്ട്.. ഞാൻ ശെരിയ്ക്കൊന്ന് കാണട്ടെ എന്റെ പെണ്ണിനെ…” ന്ന് പറഞ്ഞ് അഞ്ജലിയെ തിരിച്ചു നിർത്തി കെട്ടിപിടിച്ചു…. നന്ദൻ അവളുടെ പനിനീർ ചുണ്ടിൽ ഉമ്മവച്ചതും..
പെട്ടെന്ന് നന്ദനെ തള്ളി മാറ്റിക്കൊണ്ട്…..
അഞ്‌ജലി : ” നന്ദേട്ടൻ.. വീണ്ടും സിഗേരറ്റ് വലി തുടങ്ങിയോ ..?…ന്ന് ചോദിച്ചവൾ മുഖം വീർപ്പിച്ചു കെട്ടി…തിരിഞ്ഞു നിന്നതും…നന്ദൻ അവളെ ചുറ്റി പിടിച്ചപ്പോൾ കൈ തട്ടിയെറിഞ്ഞു… ” എന്നെ തൊടരുത്.. ”
നന്ദൻ : “തൊട്ടാൽ… എന്താ..”?..
തൊടരുതെന്ന് .. അഞ്ജലി പറഞ്ഞെങ്കിലും അവൻ ബലമായി അവളെ തിരിച്ച് അഭിമുഖമായി നിർത്തി… …
അഞ്‌ജലി : ” നന്ദേട്ടൻ എന്നോട് കള്ളം പറഞ്ഞത് ആണല്ലേ… സിഗേരറ്റ് വലി നിർത്തിയെന്ന് അല്ലെ ..?
നന്ദൻ : “ന്റെ അച്ചു ടീ നീയിങ്ങനെ ചെറിയ കാര്യത്തിന് പിണങ്ങല്ലേ മോളെ ….നിന്റെ നന്ദേട്ടനോട് ഈ ഒരു തവണത്തേയ്ക്ക് കൂടി ക്ഷമിച്ചു കൂടേടാ… “ഇതിനേക്കാൾ വലിയ പ്രശ്നം നമ്മളിപ്പോൾ കഴിഞ്ഞതല്ലേ ഉള്ളു….ഇനിയും പിണങ്ങി ഇരിക്കാൻ എനിക്ക് വയ്യ മോളെ…