ഞാൻ അകത്തേക്ക് കേറി.. ആളെ കാണാനില്ല… നോക്കുമ്പോ കുളിയും കഴിഞ്ഞു ടവലും ഉടുത്തു ചേട്ടായി ഇറങ്ങി വരുന്നു…
എന്നെ കണ്ടതും പുള്ളി ഒന്ന് ഞെട്ടി… (ഞാനും )
ആഹാ ആരായിത്… എന്താ ഈ നേരത്ത്
അത് ഞാൻ ആഹാരം കഴിച്ചോ എന്ന് നോക്കാൻ വന്നതാ…
ദേ കണ്ടില്ലേ… വന്നതേയുള്ളൂ… കുളിച്ചിറങ്ങി… ഇനി ആഹാരം കഴിക്കണം….
ശെരി.. ഞാൻ പോയേക്കുവാ…
അങ്ങനെ പോവല്ലേ.. എന്തായാലും താൻ വന്നതല്ലേ… എനിക്കൊരു കമ്പനി താ… പാക്ക് ചെയ്യാൻ…
നാളെ രാത്രി പോകുന്നതിനു എന്തിനാ ഇപ്പോഴേ പാക്കിങ്…
അതായിരുന്നു ആദ്യത്തെ പ്ലാൻ.. പക്ഷേ ഇപ്പോ ചെറിയൊരു മാറ്റം.. നാളെ നേരം വെളുക്കുമ്പോൾ ഞാൻ എറണാകുളം പോകും.. ഇച്ചായൻ ഉണ്ടവിടെ… എന്നിട്ട് അവിടുന്ന് ഞങ്ങൾ രണ്ടും രാത്രി ദുബൈക്ക് പോകും..
അപ്പോ നാളെ രാവിലെ തന്നെ പോകുവോ..
പോണം… എന്തേ വിഷമമായോ…
ഇല്ലല്ലോ… ഞാൻ എന്തിന് വിഷമിക്കണം… ആദ്യം ഒരു മുണ്ട് എടുത്തുടുത്തെ…
ഓഹോ… അപ്പോൾ ഇനി ഇങ്ങനെ കാണണ്ടേ…
വേണ്ട… ഞാൻ പോകുവാ എന്നാൽ…
പോവല്ലേ പെണ്ണേ… നീ ആ കതക് ഒന്നടച്ചേ… കൊതുക് കേറും..
ഞാൻ പോയി കതകടച്ചു വന്നു… നെഞ്ചിടിക്കാൻ തുടങ്ങി… ഞാനും ചേട്ടായിയും മാത്രം ഒരു മുറിയിൽ… അതും ഈ സമയത്ത്…
പേടിയുണ്ടോ എന്നെ…
ഉണ്ട്….
എന്നാൽ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ..
.
വല്ല വൃത്തികേടുമാണേൽ നടക്കില്ല കേട്ടോ…
ഏയ് അതൊന്നുമല്ല…. എനിക്ക് നീ ആഹാരം വായിൽ വെച്ച് തരുവോ…. അമ്മ അങ്ങനെ തന്നത് എനിക്കോർമ്മയില്ല…. ഇപ്പോ നിന്നെ കണ്ടപ്പോൾ എനിക്ക് അങ്ങനെ ആഹാരം കിട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ…
എന്തെ… എന്നെ ഇപ്പോ അമ്മയായി തോന്നിയോ… എന്നിട്ടാണോ ഈ അമ്മയോട് ഈ കാണുന്ന തോന്നിവാസങ്ങൾ എല്ലാം ചെയ്യുന്നേ…
അയ്യോ ജസ്റ്റ് ഒരു 5 മിനിറ്റ് നേരത്തേക്ക് മാത്രം അമ്മ…