നേരെ ബില്ലിങ്ങിൽ ചെന്നു….
അമ്പിളി ഒന്നിങ്ങു വന്നേ…
എന്താണ് സർ..
മാഡത്തിന് കുറച്ചു ഡ്രസ്സ് ഒക്കെ കാണിച്ചു കൊടുത്തേ…. എല്ലാം നമ്മുടെ പുതിയ കളക്ഷൻസിൽ നിന്നു മതി….
ശെരി സർ…
റീന ചെല്ലെടോ… വേണ്ടതൊക്കെ വാങ്ങിക്കോ….
ചേട്ടായീ ഒന്നെന്റെ കൂടെ വന്നൂടെ…
ഏയ്യ്… അമ്പിളി ഉണ്ടല്ലോ… പോയി വാ നീ ഞാൻ ഇവിടെ ഉണ്ടാവും.
ഞാൻ അത് കേട്ട് അമ്പിളിക്കൊപ്പം കളക്ഷൻസിലേക്ക് നടന്നു.
ആൽബി സർ… ആരാ ഇത്.. പുതിയ കസ്റ്റമർ ആണോ..
കസ്റ്റമർ അല്ല സനീഷേ…. പക്ഷേ പുതിയ ആളാ…പക്ഷേ നിങ്ങളുടെ പുതിയ ബോസ്സ് ആണെന്ന് മാത്രം…
അയ്യോ സാറേ…
ഇങ്ങനെ പേടിക്കാതെടാ… ഞാൻ കെട്ടാൻ പോകുന്ന ആളാ…. എങ്ങനെയുണ്ട് എനിക്ക് ചേരുവോ…
പൊളിയല്ലേ സാറേ… നന്നായിട്ട് ചേരും…
ശെരി ശെരി…. നോക്കീം കണ്ടുമൊക്കെ നിന്നാൽ നിങ്ങൾക്ക് കൊള്ളാം… എന്നെ പോലെയൊന്നുമല്ല… നല്ല ദേഷ്യ കക്ഷിക്ക് കേട്ടോ…
അപ്പോ അമ്പിളിയ്ക്ക് പണിയാകുവോ…
ഏയ്…. അതൊക്കെ അമ്പിളി ഡീൽ ചെയ്തോളും….. നീയാ കഴിഞ്ഞ ആഴ്ചത്തെ സെയിൽസ് റിപ്പോർട്ടിങ്ങെടുത്തെ…
ദാ ഇതിലുണ്ട് സർ..
പോളേട്ടൻ എങ്ങനെയുണ്ട് സനീഷേ….
അയ്യോ സാറേ… പോളേട്ടൻ പാവം… സീത മാഡത്തിന് നല്ല സഹായാ…..നാളേയ്ങ്ങു വരത്തില്ലേ..
വരും….ഞാൻ അവരെ പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്ക് മാറ്റിയാലോ എന്നാലോചിക്കുവാ.
അപ്പോ ആരാ ഈ ഷോപ്പിൽ….
അതെന്താ സനീഷേ… അങ്ങനെയൊരു ചോദ്യം…. പിന്നെ നീയും വിപിനുമൊക്കെ ഇവിടെയുണ്ടല്ലോ….
അയ്യോ സാറേ ഞങ്ങൾ….
അതെന്താ നിങ്ങൾക്ക് പറ്റില്ലേ കുറച്ചൂടെ കൂടിയ ശമ്പളത്തിൽ ജോലി ചെയ്യാൻ…
അത് പറ്റും… എന്നാലും…
ചെയ്ത് പടിക്കെടാ…. കുറച്ചു കഴിയുമ്പോ റീനയും ഞാനുമൊക്കെ വന്നു കണക്ക് നോക്കിക്കോളാം…. അത് വരെ നിങ്ങൾ രണ്ടും വേണം ഇതൊക്കെയൊന്നു നോക്കി നടത്താൻ…. വിപിൻ എവിടെ…
അവൻ താഴെ ഗോഡൗണിൽ ഉണ്ട്… നാളത്തേക്കുള്ള സ്റ്റോക്ക് വയ്ക്കാൻ ഏരിയ ക്ലിയർ ചെയ്യുവാ…