ഫാത്തിമ : ജലജ എന്തെങ്കിലും ആയിക്കോട്ടെ, അതിൽ നിനക്കെന്താ.
മഞ്ജിമ : അമ്മായി അമ്മ എന്നാൽ അമ്മ എന്നല്ലേ..
ഫാത്തിമ : നിനക്ക് കാണിച്ചു തരാം. രണ്ടാളെ ഇപ്പോൾ തന്നെ. കൂടുതൽ ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. എനിക്കറിയില്ല.
മഞ്ജിമ : മ്മ്.
ഫാത്തിമ : തിരിഞ്ഞു നോക്ക്, ഒരാളുമായി സംസാരിച്ചു നിൽപ്പുണ്ട് ജലജ.
മഞ്ജിമ തിരിഞ്ഞു നോക്കി. കുറച്ചു മാറി ജലജ ഒരാളോട് ഫാത്തിമ പറഞ്ഞപോലെ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
വെള്ളയും വെള്ളയും ഇട്ട് ഇരു നിറത്തിൽ, രാഷ്ട്രീയക്കാരനെ പോലെ തോന്നിക്കുന്ന, മുപ്പത്തഞ്ചു നാലപ്പത് വയസ്സ് തോന്നിക്കുന്ന ആൾ. അയാളുടെ മുന്നിൽ വളരെ കൂൾ ആയി നിന്ന് സംസാരിക്കുന്ന തന്റെ അമ്മായിഅമ്മ.
മഞ്ജിമയുടെ ചെവിയിൽ ഫാത്തിമ പതിയെ പറഞ്ഞു : അയാളെ ശ്രദ്ധിച്ചു നോക്ക്. അടങ്ങി ഒതുങ്ങി കൊച്ചു കുട്ടിയെ പോലെ നിൽക്കുന്നത്. ഉറപ്പാണ്, അയാൾ ജലജയുടെ പോക്കറ്റിൽ ആണ്, ഉറപ്പ്.
ഫാത്തിമ ചെവിയിൽ തന്നെ : വേറെ ഒരാളെ കാണണോ, തേർഡ് റോ ഫസ്റ്റ്. അയാളെ നോക്ക് കണ്ണുകൾ എങ്ങോട്ടാ പോകുന്നത് എന്ന്.
മഞ്ജിമ ശ്വാസം ഉള്ളിലേക്ക് വലിച്ചു കണ്ണുകൾ ഒന്ന് ഉരുട്ടി വിശ്വസിക്കാൻ ആവാതെ. ഫാത്തിമ പറഞ്ഞപോലെ കണ്ണുകൾ ഇടക്കിടക്ക് ജലജ നിൽക്കുന്നിടത്തേക്ക് പായിക്കുന്നുണ്ടായിരുന്നു. ജലജ തന്നെ ഒന്ന് നോക്കാൻ ആഗ്രഹിക്കുന്ന പോലെ, ജലജയെ കണ്ട് ഇരിപ്പുറക്കാത്ത പോലെ.
മഞ്ജിമ വേഗം തിരിഞ്ഞു നിന്ന് ഫാത്തിമയോട് പറഞ്ഞു ” അത് അഭിയുടെ മാനേജർ ആണ്, പേര് ജിന്റോ”.
ഫാത്തിമ ചിരിച്ചു കൊണ്ട് : ആരേലും ആവട്ടെ. പക്ഷെ ഒന്നുണ്ട്, പുലിയാണ് ജലജ. മോനെ മാത്രം അല്ല, ആരെയും വരച്ച വരയിൽ നിർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. പട്ടിക്കാട്ടിൽ കിടന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഈ ഫാത്തിമയെ വരെ പിന്നിലാക്കും ജലജ. ഒന്ന് കൂടണം ജലജയുമായി ഇതൊക്കെ ഒന്ന് കഴിഞ്ഞു ഫ്രീ ആയ ശേഷം.
മഞ്ജിമ മനസ്സിൽ അഭി പറഞ്ഞ കാര്യങ്ങൾ ഓർത്തു ” ജിന്റോ സർ ഉണ്ട്. കലിപ്പനാണ്, എന്നെ വലിയ കാര്യം ആണ്. എന്റെ പ്രൊഷനും സർ ആണ് റെഡി ആക്കി തന്നിരിക്കുന്നത് “.