ജലജ അഭിയെ നോക്കി, ഒന്നും പറയാൻ പറ്റിയില്ല. ജലജ ആദ്യമായി അറിയുകയായിരുന്നു ജോർജിന്റെ കാര്യം അഭിക്ക് അറിയാം എന്നുള്ളത്.
അമ്മയും മോനും തമ്മിലുള്ള നിശബ്ദത നീക്കാൻ ജോർജ് ചിരിച്ചു പറഞ്ഞു : ഞാൻ എപ്പോഴേ, റെഡി ആണ്. ജലജയുടെ അഭിപ്രായം എന്താ?.
ജലജ അഭിയെ നോക്കി. അഭിയുടെ ചന്തിക്കു പിച്ചി മഞ്ജിമ, എന്നിട്ട് പറഞ്ഞു : ഒന്ന് വാ തുറക്ക് അഭി. കുറെ നാളായില്ലേ മനസ്സിൽ കൊണ്ട് നടക്കുന്നു.
അഭി അമ്മയെ നോക്കി ഒറ്റവാക്കിൽ പറഞ്ഞു : എനിക്ക് സമ്മതം ആണ് അമ്മേ…
ജലജയുടെ മുഖത്തെ അത്ഭുതം പതിയെ ഒരു നാണം ഉള്ള ചിരിയായി മാറുന്നത് എല്ലാവരും കണ്ടു. എല്ലാവരും കൂടെ ചിരിച്ചു.
ഫോട്ടോ എടുത്ത ശേഷം അഭിയേയും മഞ്ജിമയെയും നോക്കി ജോർജ് പറഞ്ഞു : താങ്ക് യൂ…..
കുറെ നേരത്തെ ഫോട്ടോ എടുപ്പിന് ചെറിയ ഗ്യാപ് കൊടുക്കാൻ തീരുമാനിച്ചു ഫാത്തിമ.
ജ്യുവൽ അഭിയെ കൊണ്ട് പോയി ഒരു മൂലയിൽ ടച് അപ് നടത്തുമ്പോൾ ഫാത്തിമ മഞ്ജിമയുടെ കാര്യം നോക്കി.
കുറെ നേരമായി, ഒരു ആക്കിയ ചിരി, ഫാത്തിമയുടെ മുഖത്ത് കാണുന്നു മഞ്ജിമ. തന്റെ കൂടെ സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു ഫാത്തിമ ഇതു വരെയും. അമ്മയെ പോലെ, കൂട്ടുകാരിയെ പോലെ.
മഞ്ജിമ സ്വരം താഴ്ത്തി ചോദിച്ചു : നിങ്ങൾ കുറെ നേരായല്ലോ ഇത്ത ഇളിക്കാൻ തുടങ്ങിയിട്ട്. എന്താ കാര്യം.
ഫാത്തിമ ഒന്നും പറയാതെ പുഞ്ചിരി തുടർന്നു.
മഞ്ജിമ : പറ ഇത്ത, ഒരുമാതിരി ആളെ കളിയാക്കാതെ.
ഫാത്തിമ വാ തുറന്നു : നീ തിരക്കിന്റെ ഇടയിൽ ശ്രദ്ധിച്ചില്ല അല്ലെ ഒന്നും.
മഞ്ജിമ : എന്ത്?..
ഫാത്തിമ : എടി, നിന്റെ അമ്മായിഅമ്മ ഇല്ലേ, ജലജ , അതൊരു തിമിംഗലം ആണ്, നീല തിമിംഗലം.
മഞ്ജിമ കണ്ണ് തുറിച്ചു നോക്കി ഫാത്തിമയെ, ഒന്നും മനസിലാവാതെ.