അഭി, മുട്ടുന്നതിന് മുൻപേ ജിന്റോ ഉള്ളിലേക്ക് വരാൻ ആയി കൈ കൊണ്ട് കാണിച്ചു.
ജലജ മുഖം തിരിച്ചു അഭിയോട് ചോദിച്ചു : എനിക്ക് തിരിച്ചു പോവാനുള്ള ബസ് ടിക്കറ്റ് എപ്പോഴാ?.
അഭി ആലോചിച്ച് : നാളെ വൈകീട്ട് 6 മണിക്ക്.
ജലജ : മടിവാള തന്നല്ലേ?.
അഭി : അതെ.
ജിന്റോ അഭിയെ നോക്കി : അപ്പോൾ അഭി, ഇന്ന് ഉച്ചക്ക് തനിക്ക് പോകാം, നാളത്തെ ലീവും അപ്പ്രൂവ്ഡ് ആണ്. അമ്മയെ കൊണ്ട് പോയി ബാംഗ്ലൂർ ഒക്കെ കാണിക്ക്. എന്റെ പേരും പറഞ്ഞു അത് നടക്കാതിരിക്കണ്ട.
അഭിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. ഇതിനു മുൻപ് ഇതേ കാരണത്തിന് അഭി ലീവ് ഇട്ടിരുന്നു അന്ന് അപ്പ്രൂവ് ചെയ്തിരുന്നില്ല.
അഭി വിക്കി പറഞ്ഞു : താങ്ക് യൂ സർ..
ജലജ അഭിയെ നോക്കി ചിരിച്ച് : ഞാൻ ഇവിടെ ഉണ്ടാവും, കഴിഞ്ഞാൽ വന്നാൽ മതി. ഒന്നിച്ചു പോവാം.
അഭി കേബിൻ വിട്ട് നടന്നു തന്റെ ജോലി സ്ഥലത്തേക്ക്. ലീവിന്റെ കാര്യം കേട്ട മിനിക്കും വിശ്വസിക്കാൻ ആയില്ല.
ജലജയെ തനിക്കറിയാവുന്ന സ്ഥലങ്ങൾ എല്ലാം കൊണ്ട് കാണിച്, നല്ല ഹോട്ടലിൽ കയറി, അമ്മ കഴിക്കാത്ത ഭക്ഷണങ്ങൾ ഒക്കെ കഴിപ്പിച്ച ശേഷം അമ്മയെ മടിവാലയിൽ ബസ് കയറ്റി ടാറ്റ കാണിച്ചു സങ്കടത്തോടെ അഭി തിരിച്ചു, തന്റെ റൂമിലേക്ക്.
രണ്ട് മണിക്കൂർ കഴിഞ്ഞ് കാണണം, ജലജയുടെ ഫോൺ വന്നു അഭിക്ക്.
ജലജ പറഞ്ഞു : അഭി, ഞാൻ ഉറങ്ങാൻ പോവാണ്, ഇനി ഇടക്കിടക്ക് വിളിച്ച്, എവിടെത്തി, കൊഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കാൻ നിക്കണ്ട. ഞാൻ നിന്നെ അങ്ങോട്ട് വിളിച്ചോളാം.
അഭി : ഓ, അമ്മ ഇപ്പോൾ എക്ഷ്പെര്ട് ആയല്ലോ അല്ലെ.
ജലജ : കുറെ ആയില്ലേ, ബാംഗ്ലൂർ വന്ന് പോകുന്നു.
അഭി : ശരി ശരി, കഴുത്തിലെ മാല നോക്കണം..