എല്ലാവരും പിന്തിരിഞ്ഞു നടന്നു. അഭി ഒഴിച്ച്.
അഭിയോട് മഞ്ജിമ, ജിന്റോ കേൾക്കെ പറഞ്ഞു : അതെന്താ അഭി, നിനക്ക് പണിയില്ലേ. ഇന്ന് ലീവ് ആണോ?..
ജിന്റൊക്ക് നേരെ തിരിഞ്ഞ് : സർ ഇവൻ ലീവ് എടുത്തോ ഇന്ന്?..
ഉത്തരം വരുന്നതിനു മുൻപ് അഭിയെ നോക്കി : നീ നിന്റെ ജോലി ചെയ്യാൻ നോക്ക്, വെറുതെ ശമ്പളം വാങ്ങാൻ പാടില്ലല്ലോ.
ശങ്കിച്ചു നിൽക്കുന്ന അഭിയോട് മഞ്ജിമ മുഖം കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു.
” എന്താ അഭി, ഇത്രയും ടെൻഷൻ. ജിന്റോ സർ മുരടൻ ആണെങ്കിലും, ഡീസന്റ് ആണ് ” മിനി പറഞ്ഞു.
അഭി : അതല്ല ചേച്ചി, ഞാൻ ജിന്റോ സാറിനെ പറ്റി അമ്മയോട് പറഞ്ഞിട്ടുണ്ട്. അമ്മ ഇനി എന്തെങ്കിലും പറയുമോ എന്നാ പേടി?.
മിനി : നിന്റെ പാവം പിടിച്ച അമ്മ എന്ത് പറയാനാ അഭി?..
അഭി : മ്മ്, ചേച്ചിക്ക് ആളെ അറിയാത്തോണ്ടാ..
മിനി : ഓ, പിന്നെ. ആളെ കണ്ടാൽ ഒക്കെ മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ട് എനിക്ക്.
അഭി തിരിഞ്ഞു നോക്കി, ജിന്റോയുടെ കേബിനിലേക്ക് കയറുന്ന അമ്മയെ ആണ് അഭി കണ്ടത്.
മുക്കാൽ മണിക്കൂർ അഭി അമ്മയെ തേടി ജിന്റോയുടെ ഓഫീസിലേക്ക് നടക്കുമ്പോൾ ആണ് അഭി കണ്ടത്, രണ്ട് ജ്യുസും ആയി, മണി ചേട്ടൻ, ജിന്റോ സാറിന്റെ കേബിനു വെളിയിൽ, ഉള്ളിലേക്ക് പോവാൻ അനുവാദത്തിനായി നിൽക്കുന്നത് കാണുന്നത്.
മണി ചേട്ടൻ ഉള്ളിൽ കയരാൻ വാതിൽ തുറന്നതും, അഭി മിന്നായം പോലെ കണ്ടു, തന്റെ ചെയറിൽ ചിരിച്ച് കൊണ്ട്, കയ്യിൽ പേന എടുത്തു തിരിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ജിന്റോയെ. ജിന്റോയുടെ എതിർ വശത്തു തന്റെ അമ്മയും ഇരിക്കുന്നുണ്ട്, മുഖം കണ്ടില്ലെങ്കിലും പിൻ ഭാഗം ആണ് കണ്ടത്.
അഭിക്ക് ആശ്വാസമായി, അഭി തിരികെ നടന്നു.
സമയം എത്ര പോയി എന്നറിയില്ല, ജോലിയിൽ മുഴുകി നിൽക്കുമ്പോൾ ആണ്, മിനി വന്നു പറയുന്നത് : അഭി,, സർ കേബിനിലേക്ക് വിളിപ്പിക്കുന്നുണ്ട്.