ജലജ കണ്ണ് തുറിച്ചു : മുഖത്തു നോക്കി നുണയും. എന്റെ പുന്നാര മോൻ ഇത്ര കണ്ട് മാറി എന്ന് അമ്മ അറിഞ്ഞില്ല.
അമ്മയുടെ പരിഹാസം നിറഞ്ഞ സംസാരത്തിലും, ദേഷ്യം നിറഞ്ഞ മുഖവും കണ്ട് വിറച്ചു നിന്നു അഭി.
ജലജ : നിന്നെ തല്ലാൻ പറ്റാഞ്ഞിട്ടല്ല. ഇനി ഞാൻ നിന്നെ തല്ലണത് ശരിയല്ല. കാരണം നീ ഒരു ഭർത്താവ് ആണ്. എന്റെ കുട്ടി മാത്രം അല്ല.
അഭി മിഴിച്ചു നിന്നു…………….
ജലജ : ബാംഗ്ലൂർ പോവുന്ന അന്ന് തന്നെ എന്റെ മകൻ ട്രാൻസ്ഫറിന് എഴുതി കൊടുക്കുന്നു നാട്ടിലേക്ക് . ഇനി ട്രാൻസ്ഫർ കിട്ടില്ല എന്നാണ് എങ്കിൽ, ജോലി വിട്ട് നാട്ടിൽ വന്നു പുതിയ ജോലി നോക്കുന്നു. മനസ്സിലായോ?..
അഭി : മ്മ്……
ജലജ : നാട്ടിൽ നീ പഠിച്ച ജോലി കിട്ടായ്ക ഒന്നുമില്ലല്ലോ? ആരുടെയും കയ്യും കാലും പിടിക്കേണ്ട ആവശ്യവും ഇല്ലല്ലോ അതിന് ?.
അഭി : അതില്ല, പക്ഷെ പോസ്റ്റും, സാലറിയും?.
ജലജ : അത് കുഴപ്പമില്ല, ഉള്ളോണ്ട് അഡ്ജസ്റ്റ് ചെയ്താൽ മതി.
ജലജ കണ്ണുകൾ അടച്ച് പിടിച്ച് മനസ്സിനെ ശാന്തം ആക്കിയ ശേഷം പറഞ്ഞു : എന്താടാ ഇത്?. ഇങ്ങനെ ആണോ നിന്നെ ഞാൻ വളർത്തിയത്…
അഭിക്കു, ഒരു കുന്തവും മനസ്സിലായില്ല. അഭി നോക്കി നിൽക്കെ, ജലജ തിരിഞ്ഞു നടന്നു…………….
വാതിലിനു വെളിയിൽ ആയി മഞ്ജിമ നിൽപ്പുണ്ടായിരുന്നു. ജലജയെ കണ്ടതും മഞ്ജിമ മുഖം താഴ്ത്തി….
മഞ്ജിമയോട് ഒന്നും മിണ്ടാതെ ജലജ താഴേക്ക് ഇറങ്ങി പോയി.
മഞ്ജിമ റൂമിൽ കയറി അഭിയുടെ അടുത്തു ചെന്നു.
മഞ്ജിമ അഭിയുടെ ശരീരം ഒക്കെ നോക്കി : തല്ലു കിട്ടിയില്ല അല്ലെ?..
അഭി : എന്താ പ്രശ്നം?.
മഞ്ജിമ ചിരിച്ച് : വാ ചോദിച്ചു വരാം..
അഭി : ആ, പിന്നെ… എനിക്ക് വട്ടല്ലേ..