തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

 

മഞ്ജിമ : മ്മ്,,,,,…എനിക്ക് ആണെങ്കിൽ കൊച്ചി വിടാനും പറ്റില്ല . ഇത്ത എന്നെ എല്ലാം ഏൽപിച്ചു പതിയെ മാറി നിൽക്കാൻ തുടങ്ങുകയാണ്.

 

ജലജ കേട്ടിരുന്നു…..

 

മഞ്ജിമ : ഇത്രേം ദിവസത്തിനിടയിൽ ഞാൻ അഭിക്കു ബിസിനസ്സിൽ, വല്ല ഇന്റെരെസ്റ്റും ഉണ്ടോ എന്നറിയാൻ നോക്കി.

 

ജലജ ചിരിച്ച് : അഭിക്കോ, ബിസിനസ്സോ, എല്ലാം പൂട്ടി കെട്ടേണ്ടി വരും. പൈസ എങ്ങിനെ ചിലവാക്കണം എന്ന് ഒരു പിടിയും ഇല്ലാത്തവൻ ആണ് അവൻ. സേവിങ്സ് എന്ന ചിന്തയെ ഇല്ല. ഇത്‌ വരെ ഞാനാ നോക്കിയത്. ഇനി നിന്റെ കയ്യിലാണ്.

 

മഞ്ജു അൽപ്പം മുഖം താഴ്ത്തി നാണത്തോടെ : അതല്ല അമ്മേ,, എനിക്ക് അഭിയില്ലാതെ,, അവൻ ബാംഗ്ലൂർ, ഞാൻ കൊച്ചി, ദിവസവും പോയി വരാൻ പറ്റുന്ന ദൂരവുമല്ല, എന്റെ അവസ്ഥയിൽ ” വയറിൽ കൈ വച്ച് ” അത്ര റിസ്ക് എടുക്കാനും വയ്യ.

 

ജലജക്ക് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.

 

മഞ്ജിമ, ജലജയുടെ മുഖത്ത് നോക്കി ദയനീയമായി : കൊച്ചിയിലേക്ക് ട്രാൻസ്ഫറിന് നോക്കാൻ അഭിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അഭി സമ്മതിച്ചിട്ടും ഉണ്ട്. പക്ഷെ എങ്ങാനും ശരിയായില്ലെങ്കിൽ, കൊച്ചിയിലും ഉണ്ട് ഒരുപാട് ഓട്ടോമൊബൈൽ കമ്പനികൾ . അവിടെ പുതിയ ജോലിക്ക് നോക്കാൻ, അഭിയോട് പറയാൻ പറ്റുമോ അമ്മക്ക്?.

 

ജലജ : നീ പറഞ്ഞാൽ പോരെ? ഞാൻ എന്തിനാ നിങ്ങടെ ഇടയിൽ?..

 

മഞ്ജിമ : അമ്മടെ മോൻ അത്രയ്ക്ക് അങ്ങട് മെച്ചുവർ ആയി എന്ന് എനിക്ക് തോന്നുന്നില്ല.

 

ജലജ : അതെനിക്കും അറിയാം. അതൊക്കെ ഇനി മാറിക്കോളും.

 

മഞ്ജിമ : ഞാൻ പറഞ്ഞാൽ, അഭി, വേറെ ഏതേലും രീതിയിൽ എടുക്കുമോ, എന്നൊരു പേടി.

 

ജലജ : മനസ്സിലായി, ഈഗോ അല്ലെ?.

 

മഞ്ജിമ : മ്മ്, അത് മാത്രം അല്ല, അഭിക്ക് പ്രൊമോഷൻ ഒക്കെ കിട്ടി നിൽക്കുന്ന സമയം. ജോലി വിട്ട് വേറെ നോക്കാൻ ഞാൻ പറഞ്ഞാൽ?..

 

പിന്നെ, കൊച്ചിയിൽ നല്ല പിടിപാട് ഉണ്ട് ഇത്തക്ക്. അഭിക്ക് ഇഷ്ടമുള്ള കമ്പനിയിൽ തന്നെ ജോലി ശരിയാക്കാനും പറ്റും.

Leave a Reply

Your email address will not be published. Required fields are marked *