അഭി : മ്മ്മ്..
ഫാത്തിമ : ആ പേടി, ആദ്യമായി മഞ്ജിമ അഭിയെ കുറിച്ച് പറയുമ്പോൾ എനിക്കുണ്ടായിരുന്നു.
അഭിയെ ചേർത്തു പിടിച്ചു ഫാത്തിമ. എന്നിട്ട് പറഞ്ഞ് : ഇപ്പോൾ എനിക്ക് ആ പേടിയില്ല, അഭിയെ പറ്റി എല്ലാം അറിഞ്ഞപ്പോൾ, ഐ നോ, നീ ഉണ്ടാവും മഞ്ജുവിന്റെ കൂടെ, എന്തിനും. ഉണ്ടാവില്ലേ?.
അഭി : ഉണ്ടാവും….
ഫാത്തിമ : യൂ ആർ ലക്കി മഞ്ചൂ…
മഞ്ജിമ പുഞ്ചിരിച്ചു……………
ബാക്കി സമയം വെറുതെ ഇരുന്ന്, മഞ്ജിമയും,, ഫാത്തിമയും, ജ്യുവലും ചെയ്യുന്നതും സംസാരിക്കുന്നതും കേട്ട്, അഭി മനസ്സിൽ പറഞ്ഞു ” ഒരുപാട്, ഒരുപാട് അറിയാൻ ഉണ്ട് തനിക്ക് , തന്റെ ഭാര്യയെ കുറിച്ചും.
അഭിയും മഞ്ജിമയും കാർ എടുത്തു നീങ്ങിയപ്പോൾ, ജ്യുവൽ പറഞ്ഞു ഫാത്തിമയോട് : അവര് എന്ത് മാച്ച് ആണല്ലേ ഇത്ത?.
ഫാത്തിമ ജ്യുവലിനോട് : ഞാനും ചിന്തിക്കാറുണ്ട്, അഭിയെ പോലെ ഒരുത്തനെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന്…. പണ്ടെങ്ങാനും……
ജ്യുവൽ പതിയെ കയ്യിൽ തട്ടി : ഇപ്പോഴും പ്രായം അധികം ഒന്നുമായിട്ടില്ല, അഭിയെ പോലെ, വേറെയും ഉണ്ടാവും ആളുകൾ. തിരഞ്ഞാൽ കിട്ടാതിരിക്കുമോ
ഫാത്തിമ : സംശയം ആണ്. അവൻ അവൾക്കു വേണ്ടിയും, അവൾ അവനു വേണ്ടിയും ജന്മം കണ്ടതാണ് എന്നാ എന്റെ വിശ്വാസം..
ജ്യുവൽ ചിന്തിച്ച് : മെയ് ബി……….
………………………………………………………………..
സീരിയൽ കാണാറില്ലേങ്കിൽ കൂടി മഞ്ജിമ ജലജയുടെ അടുത്ത് തന്നെ ഇരുന്നു, ടീവിയിലേക്ക് നോക്കി.
കണ്ണുകൾ ടീവിയിൽ ആണെങ്കിലും മനസ്സ് വേറെ എവിടെയോ ആണ് എന്ന് ജലജ മഞ്ജിമയെ നോക്കി തിരിച്ചറിഞ്ഞു.
രണ്ട് പ്രാവശ്യം “മഞ്ജു” വിളിച്ച ശേഷം ആണ് മഞ്ജിമ ജലജയെ നോക്കുന്നത്.
ജലജ : എന്ത് പറ്റി വല്ല പ്രശ്നവും ഉണ്ടോ?.
മഞ്ജിമ : പ്രശ്നം ഒന്നുമില്ല അമ്മേ, ഞാൻ മുന്നോട്ട് ഉള്ള കാര്യങ്ങൾ ആലോചിച്ച് ഇരിക്കുകയായിരുന്നു.
ജലജ : എന്തെ?.
മഞ്ജിമ : നാളെ പോവുകയല്ലേ അഭി ബാംഗ്ലൂരിലേക്ക്.
ജലജ : അതിന്റെ സങ്കടം ആണോ?