കറുത്ത ഷർട്ടും, നീല ജീൻസും ഇട്ട് സുന്ദരനായി ഇരിക്കുന്ന അഭിയിൽ നിന്ന് തന്റെ കണ്ണ് വെട്ടിക്കാൻ മനസ്സ് തോന്നിയില്ല മഞ്ജിമക്ക്.
ഡോക്ടർ പറഞ്ഞു എങ്കിലും, മനസ്സിനുള്ളിലെ പേടി, അല്ലായിരുന്നു എങ്കിൽ വണ്ടി എവിടെയെങ്കിലും നിർത്തിച്ചു, ചാടി വീണേനെ അഭിയുടെ ദേഹത്ത് മഞ്ജിമ.
അഭി ആകട്ടെ, റോട്ടിൽ മാത്രം ആണ് കണ്ണുള്ളത്. വണ്ടി ഓടിക്കാൻ അറിയാം എങ്കിലും, ഇത്രയും വിലയുള്ള വണ്ടി ആദ്യമായി ആണ് റോഡിലൂടെ ഓടിക്കുന്നത്. ആദ്യ ദിവസം തന്നെ വല്ലതും സംഭവിച്ചു, വില കളയില്ല എന്നുള്ള ഉറച്ച തീരുമാനം ആയിരുന്നു അഭിയുടെ മനസ്സിൽ.
” മഞ്ജു, അഭി,, വെൽകം “… പറഞ്ഞ് ജ്യുവൽ ഉണ്ടായിരുന്നു കമ്പനിയിൽ. പിന്നാലെ തന്നെ കരഘോഷം മുഴക്കി ഒരുപാട് സ്റ്റാഫുകളും.
എല്ലാവരോടും അൽപ്പം കുമ്പിട്ട് കൊണ്ട് മഞ്ജു ഉറക്കെ പറഞ്ഞു : താങ്ക് യൂ ഓൾ, ഇതാണ് എന്റെ ആൾ. എല്ലാവരും കണ്ടിട്ടുണ്ട് വിശ്വസിക്കുന്നു.
എല്ലാവരും അവരവരുടേതായ പോസ്റ്റിലേക്ക് പോയപ്പോൾ, അഭി കണ്ടു മഞ്ജിമയുടെ പൊടുന്നനെ ഉള്ള മുഖം മാറ്റം.
വളരെ ഗൗരവത്തോടെ തന്നെ ജ്യുവലിനോട് പറഞ്ഞു : ഇത്ത എത്താൻ ലേറ്റ് ആവും. നമുക്ക് ആ ഡിസൈൻ ഫൈനൽ ചെയ്യാം.
ജ്യുവൽ :ആ പറഞ്ഞിരുന്നു.
അതിവേഗം മുന്നോട്ട് നടന്ന മഞ്ജിമ തിരിഞ്ഞ് നിന്ന് അഭിയോട് പറഞ്ഞ് : അഭി,,,, എല്ലാം നടന്നു കണ്ടോളു. എനിക്ക് കുറച്ച് പണിയുണ്ട്. മുകളിൽ ഓഫീസിൽ ഉണ്ടാവും ഞാൻ. അങ്ങോട്ട് വന്നാൽ മതി.
അഭിയെ തനിച്ചാക്കി ജ്യുവലിനോടൊപ്പം പാഞ്ഞു പോയി മഞ്ജിമ.
അഭി പറഞ്ഞ പോലെ തന്നെ ഫെക്ട്ടറിയുടെ മുക്കും മൂലയും നടന്നു കാണാൻ ആരംഭിച്ചു.
തുണികടയിൽ എന്ന പോലെ ഹാങ്ങെറുകളിൽ തൂക്കി ഇട്ടിരുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടേത് മാത്രം,, അഭി നോക്കി കണ്ടു നടന്നു.
തന്റെ ഓഫീസിൽ, വലിയ ടേബിളിന് പിറകിൽ, ചാരു കസേരയിൽ ചാരി ഇരുന്നു കൊണ്ട്, ചുവരിൽ ഉള്ള വലിയ, എൽ ഇ ഡി സ്‌ക്രീനിൽ ജ്യുവൽ കാണിച്ചു, വിവരിച്ചു കൊടുക്കുകയായിരുന്നു ഡിസൈനുകൾ. അതും മഞ്ജിമയുടെ തന്നെ പ്ലാനിൽ ഉള്ളത്.