മഞ്ജിമ വന്നു നിന്നു അഭിയുടെ തൊട്ടു മുന്നിലായി. മഞ്ജിമ അഭിയുടെ മുഖത്തേക്ക് നോക്കി. അഭി തിരിച്ചും. കണ്ണുകൾ വെട്ടാതെ വളരെ നീണ്ട നോട്ടം, പരസ്പരം…….
അഭിയും മഞ്ജിമയും പരസ്പരം മറന്നു, മഞ്ജിമയുടെ അരയിലൂടെ അഭി തന്റെ കൈ ചുറ്റി തന്നിലേക്ക് വലിച്ചു മഞ്ജിമയെ.
എല്ലാം വളരെ പെട്ടെന്നായിരുന്നു. അഭിയുടെ ചുണ്ടുകൾ മഞ്ജിമയുടെ ചുണ്ടുകളിൽ പതിഞ്ഞു.
ഫാത്തിമ വേണ്ടി വന്നു അതിനൊരു അവസാനം വരുത്താൻ. അഭിയുടെയും മഞ്ജിമയുടെയും അടുത്തെത്തി ഉറക്കെ പറഞ്ഞു : നിങ്ങടെ റിസപ്ഷൻ ആണ് ഇപ്പോൾ. അല്ലാതെ ഫസ്റ്റ് നൈറ്റ് അല്ല.
സ്വബോധത്തിൽ വന്ന മഞ്ജിമയും അഭിയും പരസ്പരം മാറി നിന്നു.
തങ്ങളെ നോക്കി വാ പൊത്തി അഞ്ജുവും, ജലജയും, ഉഷയും നിൽക്കുന്നത് കണ്ട് മഞ്ജിമയും അഭിയും നാണിച്ചു തല താഴ്ത്തി.
അഭിയുടെയും മഞ്ജിമയുടെയും നാട്ടിലെ ബന്ധുക്കൾ, കൂടെ വർക്ക് ചെയ്യുന്നവൻ, വേണ്ടപ്പെട്ടവർ അടക്കം ഏകദേശം ഇരുന്നൂറ്റി അമ്പതോളം പേർ ഇരിപ്പുണ്ടായിരുന്നു ആദ്യമേ തന്നെ ഹാളിൽ. ഇനി വരാനുള്ളത് വി ഐ പി, വി വി ഐ പി ഗസ്റ്റുകൾ മാത്രം. അതിനു ഇനിയും സമയം ഉണ്ട്. അവർക്കുള്ള സീറ്റ് ആദ്യമേ റിസേർവ്ഡ് ആണ്.
സ്റ്റേജിൽ ആംഗറിങ് ചെയ്തു കൊണ്ടിരുന്ന, പ്രശസ്ത ലേഡി ആങ്കർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
” ലേഡീസ് ആൻഡ് ജന്റിൽ മെൻ, പ്ലീസ് വെൽക്കം അവർ ബ്യൂട്ടിഫുൾ ന്യൂലി മാരീഡ് കപ്പിൾ ടു ദിസ് സ്റ്റേജ് “………….
നഗരത്തിലെ പേര് കേട്ട ഹോട്ടലിൽ, അതി മനോഹരമായി, കോടികൾ ചിലവാക്കി പ്ലാൻ ചെയ്ത, ഡെക്കറേറ്റ് ചെയ്ത ഹാൾ കണ്ട് തന്നെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ പലരും വാ പൊളിച്ചു, തങ്ങൾ ഇത് എവടെ ആണ് എത്തിയിരിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഇരുന്നിരുന്നത്. കൂട്ടത്തിൽ പ്രത്യേകിച്ച് മഞ്ജിമയുടെയും അഭിയുടെയും ബന്ധുക്കാർ.
അപ്പോഴാണ്, ലൈറ്റുകൾ അണഞ്ഞത്. പിറകിലെ ഡോർ തുറന്നു, മന്ദം മന്ദം കൈകൾ ചേർത്തു പിടിച്ച് അഭിയും മഞ്ജിമയും നടന്നു വന്നു. അവരെ ഹൈ ലൈറ്റ് ചെയ്തു കൊണ്ട് ലൈറ്റും കൂടെ മ്യൂസിക്കും കൂടെ ആയപ്പോൾ , ഹൃദയം പൊട്ടി മരിക്കും ഇപ്പോൾ, എന്ന അവസ്ഥയിൽ എത്തി ചിലർ.