അഭിയിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല, അഭി കണ്ണുകൾ മുറുക്കി അടച്ചു. കണ്ണിനു ഇരുവശത്തു കൂടെയും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.
മഞ്ജിമ സൗമ്യമായി ഇടറുന്ന ശബ്ദത്തോടെ : അയ്യേ, എന്താ ഇത്, എനിക്ക് വിഷമം വരുന്നുണ്ട് ട്ടോ. എന്റെ അഭി കരഞ്ഞാൽ ഞാനും കരയും.
അഭി കണ്ണുകൾ അടച്ചു തന്നെ പറഞ്ഞു : മഞ്ജുന് അതല്ലേ കാണേണ്ടത്.. ഞാൻ കരയുന്നത്.
മഞ്ജിമ : അതാര് പറഞ്ഞു. എന്റെ ജീവൻ ആണ് നീ. നീ കരഞ്ഞു കാണാൻ എനിക്ക് എങ്ങിനെ ആടാ പറ്റുക.
അഭി ഇടറുന്ന ശബ്ദത്തോടെ : എന്നെ ഇഷ്ടം അല്ലായിരുന്നു എങ്കിൽ എന്തിനാ ഇങ്ങനെ ഒക്കെ. പ്രതികാരം ആണെങ്കിൽ ഞാൻ നിന്ന് തന്നേനെ ലോ..
മഞ്ജിമ ഉടനെ തന്റെ കാലുകൾ അഭിയുടെ ഇരുപുറവും വച്ചു മുട്ടിൽ ബലം കൊടുത്തു അഭിയുടെ ദേഹത്ത് തന്റെ ദേഹം ചാച്ച് കിടന്നു.
അഭിയുടെ തലയുടെ പിറകിലൂടെ തന്റെ കൈകൾ കയറ്റി മുഖം അല്പം പൊക്കി തന്റെ മുഖത്തിന്റെ തൊട്ടു മുന്നിൽ ആക്കി വച്ചു അഭിയുടെ മുഖം.
മഞ്ജിമ പതിയെ വിളിച്ചു : അഭി….. ടാ….അഭി…… അഭികുട്ടാ…. എന്റെ ചക്കര കുട്ടൻ അല്ലേടാ നീ..
അഭി പതിയെ കണ്ണ് തുറന്നു നിറഞ്ഞ കണ്ണുമായി മഞ്ജിമയുടെ മുഖത്തേക്ക് പരിതാപകരമായി നോക്കി.
മഞ്ജിമ : എനിക്കെന്തിനാ നിന്നോട് പ്രതികാരം ചെയ്യേണ്ടത്. എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിലല്ലേ നിന്നോട് പ്രതികാരം ചെയ്യണ്ട ആവശ്യം ഉള്ളു. എന്റെ ജീവന്റെ ജീവൻ ആണ് നീ. നീ കഴിഞ്ഞേ എനിക്ക് എന്തുമുള്ളു. നിന്നെ എന്റെ ആക്കാൻ ഞാൻ അനുഭവിച്ച ടെൻഷനും,പേടിയും വേദനയും ഒന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല. നിനക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ആവില്ല.
അഭി : അതൊക്കെ വെറുതെ പറയാണ് നീ, എനിക്കറിയാം, എന്നെ നിനക്ക് വേദനിപ്പിക്കണം, പ്രതികാരം ചെയ്യണം പണ്ട് ഞാൻ ചെയ്തതിനു..
മഞ്ജിമ അഭിയെ നോക്കി അൽപ്പം പുഞ്ചിരിച്ചു പറഞ്ഞു : ഇങ്ങനെ ഒരു വട്ടം കൂടെ എന്നോട് പറഞ്ഞാൽ, അടിച്ചു പല്ല് കൊഴിക്കും ഞാൻ.