ജലജ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു, നടന്നത് തെറ്റാണെങ്കിലും, മഞ്ജിമ തന്നെ ആണ് തന്റെ മകന് പറ്റിയ ഏറ്റവും വലിയ കൂട്ട്. മഞ്ജിമയുടെ കണ്ണുനീരിൽ, മകന്റെ പുഞ്ചിരിയിൽ ഉണ്ട് എല്ലാം. മഞ്ജിമായേക്കാൾ പറ്റിയ കൂട്ട് തന്റെ മകന് കിട്ടില്ല എവടെ നിന്നും എന്നുള്ളത്.
നഗരത്തിലെ പേര് കേട്ട ഫോട്ടോ ഗ്രാഫർ ഡാനി, ഓരോ ചിത്രങ്ങളും അതി മനോഹരമായി തന്നെ തന്റെ ക്യാമെറയിൽ പകർത്തി.
ഡാനി ഫാത്തിമയോട് പറഞ്ഞു : മാം പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ വന്നത്, ബട്ട് താങ്ക് യൂ ഫോർ കാളിങ് മീ. എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ കല്യാണത്തിന്. എടുക്കുന്ന ഒരു ഫോട്ടോ പോലും കറക്റ്റ് ചെയ്യേണ്ടി വരും തോന്നുന്നില്ല എനിക്ക്.
ഫാത്തിമ : മെയ്ഡ് ഫോർ ഈച്ച് അദർ. അല്ലെ.
ഡാനി ക്യാമറയിൽ താൻ എടുത്ത ഫോട്ടോസ് വീണ്ടും നോക്കി കൊണ്ട് : നോ ഡൌട്ട്.
ഫാത്തിമ ആദ്യമേ എല്ലാം വ്യക്തമായി ചാർട് ചെയ്തു വച്ചിരുന്നത് കൊണ്ട് ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു കാറുകൾ കൊച്ചി നഗരം ലക്ഷ്യമാക്കി ഒന്നിന് പുറകെ ഒന്നായി പാഞ്ഞു.
നടുവിലെ കാറിൽ അഭിയുടെ കയ്യിനനെ വട്ടം ഇട്ടു ചുറ്റി പിടിച്ചു കൊണ്ട് അഭിയുടെ ഷോൾഡറിൽ തല വച്ച് കിടന്നിരുന്ന മഞ്ജിമയുടെ കണ്ണുകളിൽ നിന്നും ആനന്ദശ്രു പൊഴിയുന്നുണ്ടായിരുന്നു അപ്പോഴും.
………………………………………………………………..
അരുന്ധതി മുഖർജി നേരിട്ട് എത്തിയിരുന്നു വധു വരന്മാർക്കുള്ള ഹാൻഡ് മെയിഡ് ഗോൾഡൻ റോയൽ ഡിസൈൻഡ് ലഹങ്കയും, അതെ കളറിലും, ഡിസൈനിലും ഉള്ള ഷേർവാനിയും കൊണ്ട്. കൂടെ തന്റെ കീഴിൽ ഉള്ള ഫേമസ് ബ്യുട്ടിഷ്യൻസും.
മേക്കപ്പ് പണികൾ തുടങ്ങുന്നതിനു മുൻപ് റൂമിൽ ഒറ്റക്കായിരുന്ന മഞ്ജിമയെ തോളിൽ പിടിച്ചു കൊണ്ട് അരുന്ധതി ഇംഗ്ലീഷിൽ പറഞ്ഞു (മലയാളത്തിൽ) : ഇനി നമ്മൾ കാണുമോ?..
മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : കാണാൻ അരുന്ധതിക്ക് താല്പര്യം ഉണ്ടെങ്കിൽ നമ്മൾ കണ്ടിരിക്കും.
അരുന്ധതിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.