അഭിയുടെ സമ്മതത്തിനോ മറുപടിക്കോ കേൾക്കാതെ തന്റെ ഫോണും പെട്ടിയിൽ നിന്നും ലാപ്ടോപ്പും എടുത്തു റൂമിൽ തന്നെ ഉള്ള ടേബിളിൽ പോയി ഇരുന്നു തന്റെ ജോലി ആരംഭിച്ചു.
മനസ്സാകെ നീറുന്ന പോലെ തോന്നി അഭിക്ക്. ഉള്ളിൽ ആകെ സങ്കടം നിറഞ്ഞിരിക്കുന്നു. പണ്ട് ഉണ്ടായ പ്രശ്നത്തിൽ നിന്നും തടി ഊരാൻ കടയിൽ കൂടെ ജോലി ചെയ്യുന്ന ആളുടെ കൂടെ കിടക്കാൻ പറഞ്ഞതിന്റെ പ്രതികാരം ചെയ്യലാണോ മഞ്ജിമ തന്നോട് ചെയ്യുന്നത് എന്ന് തോന്നി അഭിക്ക്.
എത്ര സമയം പോയി എന്നറിയില്ല, മഞ്ജിമ ഫോണിൽ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ സംസാരിച്ചു ഓരോ നിർദേശങ്ങൾ കൊടുക്കുന്നത് അഭി കേട്ടു കിടന്നു.
കുറെ സമയത്തിന് ശേഷം സൈഡിലേക്ക് തിരിഞ്ഞു ചുരുണ്ടു കിടക്കുന്ന അഭിയുടെ അരികെ കിടന്നു കൊണ്ട് മഞ്ജിമ ചോദിച്ചു : അഭി ഉറങ്ങിയോ?..
വളരെ നേർത്ത ശബ്ദത്തിൽ അഭിയുടെ മറുപടി വന്നു : ഇല്ല….
അഭിയെ പിടിച്ച് വലിച്ചു മലർത്തി കിടത്താൻ നോക്കി മഞ്ജിമ പറഞ്ഞു : ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ, അത്ര പെട്ടെന്ന് ഒന്നും ഉറങ്ങില്ല എന്റെ അഭി എന്ന് എനിക്കറിഞ്ഞൂടെ..
മഞ്ജിമക്ക് ഷോക്ക് ആയിരുന്നു ആ കാഴ്ച. മലർന്നു കിടന്ന അഭിയുടെ കണ്ണുകൾ ചുവന്നിരുന്നു. ചുവന്ന കണ്ണുകളിൽ കണ്ണുനീർ കെട്ടി കിടന്നിരുന്നു. ഇപ്പോൾ പുറത്തു ചാടും എന്ന അവസ്ഥയിൽ.
മഞ്ജിമയെ ഫേസ് ചെയ്യാൻ ആവാതെ അഭി തന്റെ മുഖം സൈഡിലേക്ക് ചെരിച്ചു. അതോടു കൂടി കഷ്ടപ്പെട്ട് അടക്കി പിടിച്ചിരുന്ന കണ്ണ് നീർ അണപ്പൊട്ടി ഒഴുകി അഭിയുടെ കണ്ണിൽ നിന്നും.
മഞ്ജിമക്ക് സഹിക്കാൻ ആയില്ല ആ കാഴ്ച. മഞ്ജിമയുടെ ശബ്ദവും ഇടറി.
മഞ്ജിമ അഭിയുടെ ദേഹത്തോട് ചാഞ്ഞു അഭിയുടെ മുഖം തന്റെ ഇരു കൈകൾ കൊണ്ടും പിടിച്ച് തന്റെ മുഖത്തിന് നേരെ ആക്കി പിടിച്ച് പറഞ്ഞു : എന്തിനാ എന്റെ അഭി കുട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നെ, എന്താ ഉണ്ടായേ അതിനു?.