എല്ലാവരെയും സാക്ഷി ആക്കി മഞ്ജുവും ഫാത്തിമയും പരസ്പരം കെട്ടി പിടിച്ച ശേഷം സദസ്സിനെ നോക്കി പുഞ്ചിരിച്ചു. സദസ്സിൽ നിന്നും കയ്യടികൾ ഉയർന്നു…
എല്ലാവരും തിരിച്ചു പോയി. മഞ്ജുവും അഭിയും, രണ്ട് പേരുടെ ഫാമിലിയും, ഫാത്തിമയും മാത്രമായി.
ഇത്ത ഞാൻ നാളെ രാവിലെ മീറ്റിംഗിന് മുന്നേ എത്തും. ജാൻസിയോട് എല്ലാം സെറ്റ് ചെയ്ത് വക്കാൻ ഞാൻ പറഞ്ഞോണ്ട്.
ഫാത്തിമ ചിരിച്ച് പറഞ്ഞു : മഞ്ജു, നീ അതൊന്നും നോക്കണ്ട. നാളെ ആ പരിസരത്ത് വന്നു പോവരുത്. നാളത്തെ മീറ്റിങ്ങിന്റെ കാര്യം ഞാൻ നോക്കികൊണ്ട് അത് ഓർത്തു ടെൻഷൻ അടിക്കേണ്ട നീ.
മഞ്ജിമ ആലോചിച്ചു : ഫൈനൽ സെറ്റിൽ മെന്റ് ഇപ്പോൾ ചെയ്യണ്ട ഇത്ത. ഞാൻ വന്നിട്ട് മതി. എന്തൊക്കെയോ ചെറിയ പോയ്ന്റ്സ് അങ്ങോട്ട് ശരിയാവുന്നില്ല.
ഫാത്തിമ ചിരിച്ച് : അല്ല, ഫൈനൽ അല്ലെങ്കിലും നീ വന്നേ ഇനി നടക്കൂ. മറന്നോ…
ജലജയും ഉഷയും അഞ്ജുവും അഭിയും എല്ലാം കേട്ടു നിപ്പുണ്ടായിരുന്നു തൊട്ടടുത്ത്.
രണ്ട് വണ്ടികൾ ഹോട്ടലിന് മുൻപിൽ വന്നു നിന്നു. ടൊയോട്ട ഫോർടുണറും, ഔടി Q4 കാറും.
ഡ്രൈവർ ഉള്ള ടൊയോട്ട കാറിൽ മഞ്ജുവിന്റെ ഫാമിലി കേറി. അപ്പുവിന് കേറുന്നതിനു മുൻപ് കവിളിൽ മുത്തം കൊടുത്ത് മഞ്ജു പറഞ്ഞു : അമ്മ നാളെ വരാട്ടോ..
അപ്പു : മാമൻ വരില്ലേ അമ്മയുടെ ഒപ്പം.
മഞ്ജിമ കവിളിൽ തലോടി : മാമൻ അല്ല അച്ഛൻ. ഇനി അങ്ങിനെ വിളിക്കാൻ പാടുള്ളു.
രണ്ടാമത്തെ വണ്ടിയിൽ റെഡ് കളർ സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങി ഡ്രൈവിംഗ് സീറ്റിൽ മഞ്ജിമ കയറി ഇരുന്നു. സൈഡിൽ അഭിയും, പിന്നിൽ ജലജയും കയറി യാത്ര തുടങ്ങി അഭിയുടെ വീട്ടിലേക്ക്.
അഭി ഇടയിൽ ചോദിച്ചു : ഇത് നിന്റെ കാർ അല്ലെ, സത്യം പറ.
മഞ്ജിമ ചിരിച്ചു കൊണ്ട് : അതെ…..