മഞ്ജു അതെ എന്ന് ചിരിച്ചു തല കുലുക്കി………..
പക്ഷെ അഭിയുടെ നെഞ്ചിൽ ആണ് അവസാന വാചകം കൊണ്ടത്. “എല്ലാം തുറന്നു പറയുന്ന എന്ന് പറഞ്ഞാൽ, എന്തൊക്കെ?”,, അഭി മനസ്സിൽ ചോദിച്ചു.
ഫാത്തിമ തുടർന്നു : ഞാൻ മഞ്ജുവിനെ ആദ്യമായി കണ്ടപ്പോൾ മഞ്ജുവിനോട് പറഞ്ഞു, ഞാൻ ആരാണെന്നറിയാൻ ഗൂഗിൾ സേർച്ച് ചെയ്താൽ മതി എന്ന്. എന്നെ അറിയാത്തവരോട്, മുന്നിൽ ഇരിക്കുന്നവരോടും അത് തന്നെ ഞാൻ പറയുന്നു.
വേറെ ഒന്നും കൊണ്ടല്ല, കുറെ ബിസിനസ് ഉണ്ട് എനിക്ക്, അത് സ്വയം പറയണത് നന്നല്ലല്ലോ. എന്തായാലും ഇന്നിവിടെ, ഇപ്പോൾ ഞാൻ നിങ്ങൾ എല്ലാവരുടെയും മുന്നിൽ വച്ചു ഉറക്കെ പറയുക ആണ്,,, പ്രഖ്യാപിക്കുക ആണ്..
ജ്യുവൽ ഒരു സ്യുട് കേസുമായി വന്ന് ഫാത്തിമക്ക് അരികിൽ നിന്നു.
ഫാത്തിമ മഞ്ജുവിനെ തന്റെ വലതു കൈ കൊണ്ട് ചേർത്തു പിടിച്ച് മൈക്കിൽ പറഞ്ഞു : മഞ്ജുവിനോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാണ്, വായ കൊണ്ട്. ഇന്ന് അത് പ്രാവർത്തികം ആവാൻ പോകുന്നു, ഇപ്പോൾ.
ഇന്നത്തോടെ മഞ്ജു ആയിരിക്കും ഓഫീഷ്യൽ ആയി എന്റെ കമ്പനിയുടെ 60 ശതമാനത്തിന്റെയും ഉടമ. അതിന്റെ പേപ്പറുകൾ ആണ് ഈ പെട്ടിയിൽ ഉള്ളത്.
മഞ്ജു ശരിക്കും ഞെട്ടി തരിച്ചു. മഞ്ജു മാത്രം ആയിരുന്നില്ല, ഫാത്തിമയെ അറിയുന്നവരും, എല്ലാവരും ഞെട്ടലോടെ ആ വാർത്ത കേട്ടു.
മഞ്ജു പുറകിലേക്ക് മാറി വാ പൊത്തി. എന്നിട്ട് ഉറക്കെ പറഞ്ഞു : എനിക്ക് ഒന്നും വേണ്ട ഇത്ത..
മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
ഫാത്തിമ മഞ്ജിമയെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞു : മഞ്ജു, ഇത് വെറുതെ തരുന്നതല്ലേ. നിന്റെ കഴിവ് കണ്ട് തരുന്നതാണ്. നീ തെളിയിച്ചതാണ് എന്റെ മുന്നിൽ, നീയാണ് എന്റെ പിൻ ഗാമി എന്ന്.
മഞ്ജുവിന്റെ മുഖം തന്റെ കൈ വെള്ള കൊണ്ട് ഉയർത്തി ഫാത്തിമ പറഞ്ഞു : കരയല്ലേ മഞ്ജു. ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അല്ലെ. ഇന്നന്നെ വേണം തോന്നി എനിക്ക്.