തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Posted by

 

ജ്യുവലുമായി സംസാരിച്ചു നിൽക്കുന്ന അഭിയെ മഞ്ജിമ ഇമ വെട്ടാതെ നോക്കി മനസ്സിൽ പറഞ്ഞു ” മോനെ, നിന്നെ അല്ല, നിന്റെ അമ്മയെ ആണ് നിന്റെ ജിന്റോ സാറിനു താല്പര്യം “.

 

അഭി തന്നെ തന്നെ നോക്കുന്ന മഞ്ജിമയോട് ആംഗ്യം കാണിച്ചു ചോദിച്ചു ” എന്താ ” എന്ന്.

 

ആക്കിയ ചിരി ചിരിച്ച്, മുഖം ആട്ടി മഞ്ജിമ സിഗ്നൽ കൊടുത്തു ” ഒന്നുമില്ല ” എന്ന്.

 

 

അഭി പതിയെ നടന്നു വന്നു മഞ്ജിമയുടെ അടുത്തേക്ക്.

 

ഫാത്തിമ : എന്താ അഭി, ക്ഷീണിച്ചോ?.

 

അഭി : ആ ഇത്ത. കുറെ നേരം ആയില്ലേ.

 

മഞ്ജിമ : അഭി അതാരാടാ, ആ നിൽക്കുന്നത്. എവിടെയോ കണ്ട് നല്ല പരിചയം ഉള്ള മുഖം.

 

അഭി സ്റ്റേജിനെ ഫേസ് ചെയ്ത് : ആര്?.

 

മഞ്ജിമ ചൂണ്ടി കാട്ടി : അമ്മായി സംസാരിച്ചു നിൽക്കുന്നില്ലേ അയാൾ?.

 

അഭി : അതോ, നാട്ടിലെ പേര് കേട്ട പാർട്ടി ക്കാരൻ ആണ്. അടുത്ത വട്ടം എം ൽ എ ആവും എന്നൊക്കെ കേൾക്കുന്നുണ്ട്.

 

അഭി പതിയെ ചെവിയിൽ : പാർട്ടി ഗുണ്ട ആണ്. പേര് കേട്ട ഗുണ്ട.

 

മഞ്ജിമ അയാളെ നോക്കി. ജലജയുടെ മുൻപിൽ തല കുമ്പിട്ട് , വിനീത വിധേയൻ ആയി നിൽക്കുക ആയിരുന്നു പേര് കേട്ട ഗുണ്ട.

 

മഞ്ജിമ മനസ്സിൽ ” ഉണ്ട ആണ്, ഉണ്ട, അമ്മായിടെ അടുത്ത് “.

 

 

ഫാത്തിമ മഞ്ജിമയെ തോണ്ടി കണ്ണുരുട്ടി. മഞ്ജിമ തിരിച്ചും.

 

ഫാത്തിമ : നിങ്ങൾ ചെല്ല് എന്നാൽ. ബാക്കി കൂടെ തീർക്കാൻ നോക്ക്.

 

അഭി നടന്നു, മഞ്ജിമയെ തടഞ്ഞു നിർത്തി ചെവിയിൽ പറഞ്ഞു ഫാത്തിമ : അതിൽ ഇട്ട് ഇനി തോണ്ടാൻ പോവണ്ട അഭിയെ. ജലജയെ വിട്ടേക്ക്. അവന്റ ജീവൻ ആണ്. ചൊറിഞ്ഞാൽ ചിലപ്പോൾ.. അറിയാലോ.

 

മഞ്ജിമ ചിരിച്ചു കൊണ്ട് : ഇല്ല ഇത്ത. അത്രക്ക് മണ്ടിയല്ല ഞാൻ……………

Leave a Reply

Your email address will not be published. Required fields are marked *