സമയം 4:30 ആകാറായി അപ്പോഴും മഴക്ക് ശമനവുമില്ല ഈ മഴയത് അവന്മാർ രണ്ടാളും എങ്ങനെ വരും എന്ന് ഞാൻ കരുതി പിന്നീട് ഞാൻ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി പോയി അതൊക്കെ കഴിഞ്ഞു സമയം വൈകുന്നേരം 6:00 കഴിഞ്ഞിട്ടും മക്കളെ കാണുന്നില്ല അനന്തുവിനെയും നൗഫലിനെയും മാറി മാറി ഫോൺ വിളിച്ചു ഒരാൾ പരിധിക്ക് പുറത്ത് മറ്റെയാൾ എടുക്കുന്നില്ല കുറച്ചുകൂടി കഴിഞ്ഞപ്പോൾ സീനത്ത് വീട്ടിലേക്ക് എത്തി നൗഫനെ കാണാതെ എത്തിയതാണ് ഞങ്ങൾ മഴയെ ശപിച്ചുകൊണ്ട് പരസ്പരം വേവലാതിപ്പെട്ടു. എങ്കിലും മഴ ആയതുകൊണ്ട് അവർ എവിടെയേലും കയറി നിൽക്കുകയാവും എന്നുപറഞ്ഞു ഞങ്ങൾ ആശ്വസിച്ചു.
സമയം ഏഴ് ആകാറായി 5 മണിക്ക് വരുന്ന കുട്ടികളാണ് സീനത്ത് പറഞ്ഞു നിർത്തിയതും ഗേറ്റ് കടന്ന് അവർ വരുന്നതും ഒരുമിച്ചായിരുന്നു .
ഹാവൂ ആശ്വാസം ആയി..
അവർ പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങി രണ്ടാളും നന്നായി മഴ നനഞ്ഞാണ് വന്നിരിക്കുന്നത്.
അപ്പോഴാണ് നൗഫലിന്റെ കാലിൽ ഒരു കെട്ട് ശ്രെദ്ധിച്ചത് വരുന്ന വഴി ഒരു ചെറിയ ആക്‌സിസിഡന്റ് ഉണ്ടായി അവന്റെ കാലിനു മുറിവുണ്ട്, മുട്ടിന് ചെറിയ ചതവും കാലിൽ രണ്ട് സ്റ്റിച്ചും ഉണ്ടന്ന് അനന്തു പറഞ്ഞു `സീനത്ത് ആകെ സങ്കടത്തിലായി´ ബൈക്ക് ബ്രേക്ക് ഇട്ടപ്പോൾ ഒന്ന് മഴയത്ത് പാളി വീണതാണ്. അനന്തുവിന് കയ്യിൽ ചെറിയ ഒരു പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളു. സൂക്ഷിച്ചു വരണ്ടേ എന്ന് ഞങ്ങൾ രണ്ടാളും അവരെ ശകാരിച്ചു.
നൗഫൽ: എനിക്ക് പ്രശ്നം ഒന്നുമില്ല ഉമ്മ പേടിക്കണ്ട ഞാൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ പറ്റിയതാണ്
അനന്തു ബൈക്കിൽ തന്നെ നൗഫലിനെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി സീനത്ത് പുറകെ കുടയുമായി വീട്ടിലേക്ക് നടന്നു.
10 മിനിറ്റ് ശേഷം അനന്തു വീട്ടിലേക്ക് തിരികെ വന്നു ചെറുക്കൻ ആകെ മഴ നനഞ്ഞു നിൽക്കുകയാണ് ഞാൻ പെട്ടന്ന് തന്നെ തോർത്തും ആയിവന്ന് അവന്റെ തല തുടക്കാൻ തുടങ്ങി.. അവന്റെ റൈൻ കോട്ട് ഉണ്ടങ്കിലും ഇടില്ല അഹങ്കാരി ഞാൻ അവനെ ശക്കാരിച്ചു
അനന്തു : അമ്മേ.. അത് കൊട്ടാരക്കര ആകാറായപ്പോൾ ആണ് മഴ പെയ്തത്