അവൻ യൂട്യൂബ് എടുത്ത് ലോഗ് ഇൻ ചെയ്തു…
[ആദ്യ വീഡിയൊ : ചൈനയിൽ പുതിയ വയറസ് അതിവേഗം ആളുകളിൽ പടരുന്നു എന്നാണ് റിപ്പോർട്ട് വവ്വാലിൽ നിന്നും ആണ് ഈ വയറസ്സിൻ്റെ ഉൽബവം എന്നാണ് സംശയം ]
ശബരി : ഇനി നിപ്പ ആണോ
ഞാൻ : അണ്ടി ഇതൊന്ന് മാറ്റി വല്ല ഐറ്റം ഡാൻസ് വല്ലതും വെക്ക് ശവമെ
⏩ അങ്ങനെ നല്ല ഐറ്റം ഡാൻസ് ഒരെണ്ണം 4K യിൽ വച്ച് കണ്ട് ഫോണിൻ്റെ റിവ്യൂ അവസാനിപ്പിച്ച് ഞങൾ വേറെ കാര്യങ്ങളിലേക്ക് സംസാരം കടത്തി വിട്ടു….
⏩ അടുത്ത ആഴ്ച ആണ് ന്യൂ ഇയർ പിടിപ്പത് പണി ഉണ്ട് ഓഫീസിൽ
ഓഫീസിൽ തൻ്റെ ക്യാബിനിൽ ഇരുന്ന് ജോലി ചെയ്യുമ്പോ ആണ് സൂര്യക്ക് നിഷയുടെ ടെക്സ്റ്റ് വന്നത് ഹെഡ് മീറ്റിങ് വിളിച്ചിട്ടുണ്ട് വരാൻ…
ഞാൻ : നാശം ഇയാൾക്ക് വെറുതെ വിളിച്ച മതി അല്ലോ പണ്ടാരം ഞാൻ എൻ്റെ ലാപ്ടോപ്പ് ഓഫ് ചെയ്ത് സ്‌പെക്സ് ക്ലീൻ ചെയ്ത് വെളിയിലേക്ക് ഇറങ്ങി…
ഞാൻ നേരെ ഫ്രണ്ട് ഓഫീസിലേക്ക് പോയി ….
( ഹെഡ് )പുള്ളി തമിഴൻ ആണ് പേര് സുബ്രമണ്യൻ പാവം ആണ് പക്ഷേ ചുമ്മാ മീറ്റിങ് വച്ച് കൊല്ലാകൊല ചെയ്യും അത് മാത്രം ആണ് കുഴപ്പം …
ഞാൻ : തുടങ്ങിയോ
നിഷ : ഇല്ല
സുബ്രൻ : സോ ഗായ്‌സ് ദിസ് മീറ്റിങ് ഈസ് ഫോർ
ശബരി : ദാറ്റ് ഫോർ ദിസ്
ഞാൻ : മിണ്ടാതെ ഇരി മൈരെ…
ശബരി : എടാ ഇയാളുടെ വർത്താനം കേക്കുമ്പോ പിന്നെ ഒരേ ഡയലോഗ് തന്നെ മൈര്
സുബ്രൻ : ഹേ എന്നപ്പാ അങ്കേ സത്തം ഡേയ് ബാഡ് സബരി നീ താൻ എന്ത സൂര്യ പയലെ കെടുക്കുറത്
ശബരി : സാർ സബരി അല്ലേയ് ശബരി
സുബ്രൻ : വാട്ട് എവർ ജസ്റ്റ് പൊത്തിക്കിട്ട് ഒക്കാറ് യേൻ വായിലെ എതാവതും വന്ദിറും
ഞാൻ : സാർ സോറി യു ജസ്റ്റ് കണ്ടിന്യു…