ഞാൻ : കളഞ്ഞിട്ട് പോയാലോ അളി
ശബരി : നിനക്ക് പോണോ പൊക്കോ
ഞാൻ : അപ്പോ നീ
ശബരി : എടാ നിനക്ക് പോയാലും ഒരു കുഴപ്പവും വരാൻ ഇല്ല എൻ്റെ കാര്യം അങ്ങനെ അല്ല പെങ്ങളുടെ പഠിത്തം + കല്യാണം ഒന്ന് …വീട്ടിൻ്റെ ലോൺ ഇതൊക്കെ അങ് നിക്കും ആട്ടും തുപ്പും ഒക്കെ ആണെങ്കിലും ഇവിടുന്ന് കിട്ടുന്ന ശമ്പളം അത് എല്ലാ മാസവും വീട്ടിലേക്ക് അയച്ച് കൊടുത്ത് ബാക്കി പൈസ റെൻ്റ് ഫൂഡ് ഇതൊക്കെ കഴിഞ്ഞ് ബാക്കി വച്ച് ഇങ്ങനെ വണ്ടി ഉരുട്ടുമ്പോ ഒരു സമാധാനം ഉണ്ട്…
ഞാൻ : നീ ആ വർത്താനം പറയരുത് ഇവിടെ ഉള്ള ജോലി പോയി എന്ന് അറിഞ്ഞോ അച്ഛൻ അപ്പോ എന്നെ ചവിട്ടി വെളിയിൽ ഇടും അതാണ് എൻ്റെ അവസ്ഥ
ശബരി : ആണല്ലോ അപ്പോ മിണ്ടാതെ ഇരി…
ഞാൻ : നീ എങ്കിലും ഉണ്ടല്ലോ അത് തന്നെ. ഭാഗ്യം ഞാൻ അവൻ്റെ കഴുത്ത് പിടിച്ച് ഞെക്കി കൊണ്ട് പറഞ്ഞു….
ശബരി : അളിയാ അത് തന്നെ ആണ് എൻ്റെയും ആശ്വാസം നീ ഇപ്പോ പറഞ്ഞില്ലേ ജോലി നിർത്തിയാലോ എന്ന് സത്യം പറഞ്ഞ ഞാൻ ടെൻഷൻ ആയി മൈരോ
ഞാൻ : ആണോ ചക്കരെ
ശബരി : പിന്നെ അല്ലേ നിൻ്റെ ഒരു ഇൻവിസിബിൾ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് ഞാൻ തരക്കേടില്ലാതെ ഓഫീസിൽ പിടിച്ച് നിക്കുന്നത്
ഞാൻ : പക്ഷേ നിൻ്റെ അവിടെ ഉള്ള അഹങ്കാരം കണ്ട നേരെ തിരിച്ച് ആണെന്ന് അല്ലേ തോന്നു മൈരെ
ശബരി : അത് പിന്നെ എല്ലാ കഥയിലും കാണില്ലേ ഹീറോ യെക്കാൾ ഷോ ഇറക്കുന്ന കൂട്ടുകാരൻ അതാണ് ന്വാം 👍😄
ഞാൻ : നമ്മളെ പോലെ എത്ര പേര് കാണും അല്ലേ ഇങ്ങനെ കുപ്പകൊട്ടുന്ന പോലെ ഇഷ്ട്ടം ഇല്ലാത്ത ജോലി ആർക്കൊക്കെയോ വേണ്ടി ചെയ്തു ജീവിക്കാൻ
ശബരി : പണ്ട് ഇത് ആണുങ്ങളുടെ വിധി ആയിരുന്നു ഇപ്പൊ പെമ്പിള്ളെരും കൊറേശേ വന്നിട്ടുണ്ട് ഇതിലോട്ട്….