അപ്പോ ഇതാണ് ഇപ്പൊ.ഉള്ള ആളുകൾ ഇനി വരാൻ ഉള്ള ആളുകളെ വരുന്ന വഴിയിൽ പറയാം….
അപ്പോ തുടങ്ങാം … നാടകം ആരിമ്പിക്കുകാണ് ട്ടാ കൂയി…. . . . . 2019 ഡിസംബറിലെ ഒരു ഞായർ രാവിലെ
കോളിങ് ബെൽ കേട്ടാണ് സൂര്യഉണർന്നത്
ഞാൻ : നാശം ആരാണോ ഈ രാവിലെ
നിർത്താതെ ഉള്ള കോളിങ് ബെൽ അടി
ഞാ : ദേ വരുന്നു
വാതിൽ തുറന്നതും
ശബരി : എന്താ ടാ ഉള്ളില് പരിപാടി ഷോട്ട് ആണോ.
ഞാൻ : അല്ല നിൻ്റെ
ശബരി: സാർ ഉറക്കം ആയിരുന്നു അപ്പോ
ഞാൻ : നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്
ശബരി : എന്താ ബ്രോ മൊടണോ ….
ഞാൻ : എന്താ കാര്യം പറ
ശബരി : ചുമ്മാ.. സർപ്രൈസ് ആയോ
ഞാൻ : അതെ നല്ല പോലെ സർപ്രൈസ് ആയി
ശബരി : അതാണ് മോനെ ശബരി എല്ലാരെയും ഞെട്ടിക്കും
ഞാൻ : നീ ശബരി അല്ല ശ
ശബരി : നോ നോ പറയല്ലേ തുടക്കത്തിൽ തന്നെ ഭരണി പറയല്ലെ സമയം ഉണ്ടല്ലോ
ഞാൻ : ഇരിക്ക് ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം..
ശബരി: നീ പോയിട്ട് വാ ഞാൻ ചായ ഇടാം
ഞാൻ : താങ്ക്യൂ 😘
ശബരി : പോയിട്ട് വാ …
“ഇപ്പൊ നിങ്ങള് വിചാരിക്കും ഈ ഫ്ളാറ്റിൽ ഈ തെണ്ടി ഒറ്റക്കല്ലെ അപ്പോ പാവം ചെക്കനെ കൂടെ നിർത്തിക്കൂടെ എന്ന് പക്ഷേ ആരുടെയും ഓസി ഹെല്പ് സ്വീകരിക്കാൻ ശബരി ഒരുക്കം അല്ല”
ഞാൻ : ഫ്രഷ് ആയി വന്നപ്പോ ഫോൺ നോക്കി ഇരിക്കുന്ന ശബരി
ശബരി : അതെ ന്യൂ ഇയർ ആയി എന്താ പരിപാടി
ഞാൻ : എന്ത് അടിച്ച് ഓഫ് ആയി കിടന്ന് ഉറങ്ങും അത്ര തന്നെ
ശബരി : അതൊക്കെ അത്ര തന്നെ … പിന്നെ ഇന്നലെ നേരെ പോയില്ലേ അതിന് ശേഷം ഒരു സംഭവം ഉണ്ടായി