അമ്മു പപ്പയെ നോക്കി
പപ്പ : ഞാൻ വരുമ്പോ അവൻ കൃഷ്ണയുടെ മടിയിൽ കിടക്കുന്നു …എങ്ങനെയോ അവര് സംസാരിച്ച് തുടങ്ങിയ്യല്ലോ…എനിക്ക് ഉറപ്പാ അവൻ പഴയ പോലെ ആവും …
അമ്മു : 🥲
അവരുടെ സംസാരത്തിൻ്റെ ഇടയിൽ ശര വേഗത്തിൽ ഞാൻ എൻ്റെ മുറിയിലേക്ക് കേറി പോയി…
രാത്രി അമ്മ തന്നെ മുകളിൽ വന്ന് എന്നെ ഫൂഡ് കഴിക്കാൻ വിളിച്ചു….
ഒരു ചെറിയ ചളുപ്പ് ഉണ്ടെങ്കിൽ കൂടെയും അവരുടെ മനസ്സ് വിഷമിക്കത്തെ ഇരിക്കാൻ ഞാൻ അത് വെളിയിൽ കാണിച്ചില്ല
⏩ വീണ്ടും 3 ദിവസേന കടന്ന് പോയി
ഒരു വൈകുന്നേരം
അമ്മ : അതെ നിങ്ങള് പോയി കുറച്ച് സാധനം വാങ്ങി കൊണ്ട് വന്നെ ….
പപ്പ : എനിക്ക് പറ്റില്ല ഞാൻ ഇവിടെ സീരിയസ് ആയി ഉള്ള കാര്യത്തിൽ ആണ്
അമ്മ : വാങ്ങി കൊണ്ട് വരാൻ ഇന്ദ്രന് വല്ലതും ഉണ്ടാക്കി കൊടുക്കണ്ടേ
പപ്പ : ആണോ ശെരി ഞാൻ വാങ്ങിച്ച് കൊണ്ട് വരാം
പപ്പ വെളിയിലേക്ക് ഇറങ്ങി
പപ്പ : മോനെ പപ്പ ഇപ്പൊ വരാം കേട്ടോ വെളിയിൽ ഇരിക്കുന്ന എന്നെ നോക്കി പറഞ്ഞു
ഞാൻ : ഇങ്ങോട്ട് പോവാ
പപ്പ : കടക്ക്
ഞാൻ : ഞാൻ പോവാം
പപ്പ : വേണ്ട നീ ഇരുന്നോ ഞാൻ പോവാം
ഞാൻ : സാരം ഇല്ല ഞാൻ പോവാം ബാഗ് ഇങ്ങ് തന്നെ
പപ്പ : വേണ്ട
ഞാൻ : പപ്പ ബാഗ് താ ഞാൻ പോവാം
ഞാൻ പപ്പ എന്ന് വിളിച്ചത് കേട്ട് പപ്പ ഷോക്ക് കിട്ടിയ പോലെ നിന്നു
ഞാൻ ബാഗ് വാങ്ങി വെളിയിലേക്ക് നടന്നു…. വണ്ടിയിൽ കേറി ( അതെ ഇത് എൻ്റെ ഭർത്താവ് വാങ്ങിയ വണ്ടി ആണ് ഇത് എടുക്കാൻ പറ്റില്ല) അമ്മയുടെ വാക്കുകൾ എൻ്റെ ഓർമയിൽ വന്നു … ഞാൻ തിരിച്ച് ഇറങ്ങി ബാഗ് എടുത്ത് വെളിയിലേക്ക് നടന്നു…
ജനലിൽ കൂടെ അവരത് നോക്കി കണ്ടു