വീണ്ടും വീണ്ടും എന്തിനാ എനിക്ക് വേദനകൾ കിട്ടിക്കൊണ്ടിരിക്കുന്നത് ….
⏩ 18:34
അടുക്കളയിൽ എന്തോ ചെയ്ത് കൊണ്ട്. നിക്കുന്ന അമ്മ …
ഞാൻ : അമ്മ
അമ്മ : 😳 അമ്മ അൽഭുതം നിറഞ്ഞ് എന്നെ തിരിഞ്ഞ് നോക്കി … എന്താ കുട്ടാ …
ഞാൻ : സോറി അമ്മ ഞാൻ
ഇതേസമയം അമൃത മുറിയിൽ കണ്ണിന് മുകളിൽ ആയി കൈ വച്ച് കൊണ്ട് ഇങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ച് കിടന്നു…
അമ്മു : എന്താ ഈശ്വരാ ഞാൻ ചെയ്ത തെറ്റ് ശെരി ആണ് ഞാൻ ഇന്ദ്രനേ തള്ളി പറഞ്ഞു അത് വലിയ തെറ്റ് തന്നെ ആണ് … മരിച്ചാലോ ഇന്ദ്രന് എന്നെ വേണ്ട എങ്കിൽ പിന്നെ എന്തിന് ജീവിക്കണം … ഞാൻ ഇവിടെ അവന് ഒരു ഭാരം ആണ് അത് പോലെ വീട്ടിൽ പോയാലും അവർക്കും ഒരു ഭാരം തന്നെ ആവും ….
ഹ ഹ ഹ താഴെ ഒരു പൊട്ടി ചിരിയുടെ ശബ്ദം അമ്മുവിൻ്റെ ചെവിയിൽ മുഴങ്ങി കേട്ടൂ…. അമ്മു ആലോചന മാറ്റി താഴെ നിന്ന് വരുന്ന ഒച്ച ശ്രദ്ധിച്ചു…
അമ്മു : എന്താണ് അത്
അമ്മു ബെഡ്ഡിൽ നിന്ന് എണീറ്റ് വെളിയിലേക്ക് പോയി…
താഴെ ഇന്ദ്രനെ ഇടിക്കുന്ന പപ്പയെ ആണ് അമ്മു കണ്ടത് തൊട്ടപ്പുറത്ത് ഇരുന്ന് അവരുടെ കളി കണ്ട് ചിരിക്കുന്ന അമ്മ…
അമ്മുവിൻ്റെ മുഖത്ത് അൽഭുതം ആണ് ഉണ്ടായത്….
സ്റ്റെപ്പിൽ കിളി പോയി നിൽക്കുന്ന അമ്മുവിൻ്റെ നേരെ പപ്പ ഒന്ന് നോക്കി
പപ്പ : ഹാ മോളെ ഞാൻ ഇവനെ കൊല്ലാൻ പോവാ കുഴപ്പം ഇല്ലല്ലോ
ഞാൻ : എണീറ്റ് വെളിയിലേക്ക് പോയി…
അമ്മു എന്താ ഇവിടെ നടക്കുന്നത് എന്ന പോലെ ഒരു ലുക്ക്
അമ്മ : എല്ലാം പറഞ്ഞ് സോൾവ് ചെയ്തു അതെ ഞാൻ പോട്ടെ അവന് ഇഷ്ട്ടം ഉള്ളത് ഒക്കെ ഉണ്ടാക്കി കൊടുക്കണം ….
അമ്മു അതിന് ഒന്ന് തല ആട്ടുക മാത്രം ചെയ്തു
അമ്മ വേഗം നടന്ന് അടുക്കളയിൽ പോയി