ഞാൻ : ഞാൻ ഒന്നും ഇല്ല
സൂര്യ : പോടാ പോയിട്ട് വാ
ഞാൻ : നീയും വാ
സൂര്യ : ശെരി വാ…
ഞങ്ങള് രണ്ടും വീട്ടിലേക്ക് പോയി
ഞാൻ അവനെ ഒളിഞ്ഞ് പിന്നിൽ നടന്നു
അവർ എല്ലാരും എന്നെയും അവനെയും നോക്കി …
ശ്രീയുടെ അച്ഛൻ : മോനെ ഞങ്ങളോട് ക്ഷമിക്കണം അയാള് എൻ്റെ അടുത്തേക്ക് വന്നു…
ഞാൻ പേടിച്ച പോലെ പുറകിലേക്ക് മാറി…
പപ്പ എന്നോട് ഇരിക്കാൻ പറഞ്ഞു ഞാൻ സൂര്യയുടെ അടുത്ത് നിന്നു … അമ്മ ഇത് കണ്ട് അസ്വസ്ഥ ആണ് അമ്മ അവിടെ നിന്ന് ഉള്ളിലേക്ക് പോയി അമ്മുവും
ഉള്ളിൽ പോയ അമ്മ അമ്മ പൊട്ടി കരയുന്നത് ആണ് കണ്ടത്
അമ്മു : ആൻ്റി എന്താ ഇത് അവൾ അമ്മയെ ചേർത്ത് പിടിച്ചു
അമ്മ : കണ്ടോ അവൻ മുള്ളിൻ്റെ.മുകളിൽ നിക്കുന്ന പോലെ ആണ് ഞാൻ. നിന്നത് ഇത്ര മാത്രം മാറി പോയോ അവൻ പാവം എൻ്റെ കൊച്ച് ഇനി എൻ്റെ മോൻ തിരിച്ച് വരില്ല…
⏩ പുറത്ത്
ശ്രീയുടെ അച്ഛൻ : മോൻ ഒന്നും പറഞ്ഞില്ല
ഞാൻ : ഞാൻ ചെറുതായി ഒന്ന് ചിരിച്ച് കാട്ടി
പപ്പ : കണ്ടോ രാമകൃഷ്ണ എങ്ങനെ ഇരുന്ന എൻ്റെ മോൻ ആണ് എല്ലാരും കൂടെ ഇങ്ങനെ ആക്കി. ഇപ്പൊ മിണ്ടാട്ടം ഇല്ല വീട്ടിലേക്ക് വരാറ് പോലും ഉറങ്ങാൻ മാത്രം ആണ്…
ശ്രീയുടെ അമ്മ : മോനെ സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഒരു സ്വപ്നം ആയി കണ്ട് അത് മറക്കണം
ഞാൻ : തല ആട്ടി
ശ്രീയുടെ അച്ഛൻ : എന്തെങ്കിലും സംസാരിക്ക് മോനെ
ഞാൻ : എന്ത് പറയാൻ … നിങ്ങളുടെ വീട്ടിലെ പെണ്ണ് നിങ്ങളുടെ വീട്ടിലെ ചെക്കൻ അവര് തമ്മിൽ ഉള്ള പ്രശ്നം അവസാനം കുടുങ്ങിയത് ഞാൻ പഴി കേട്ടത് ഞാൻ മനസ്സ് മുട്ടിയത് ഞാൻ നഷ്ട്ടം എനിക്ക് നിങ്ങൾക്ക് അറിയോ അവൻ കാണിച്ച തന്തയിലായ്മ കാരണം ഇനി എന്നെ കളിയാക്കാൻ അല്ലെങ്കിൽ പ്രാകാൻ ആരും ബാക്കി ഇല്ല