അച്ചു : ഇല്ല നിനക്ക് വേണ്ടത് ഞാൻ ചെയ്ത് തരാം നീ പറയുന്നത് പോലെ എല്ലാം…
അമർ : എടാ മാമൻ കിളി പോയി നടപ്പുണ്ട് …. ആൻ്റി ആണേൽ ഭക്ഷണം പോലും ഇല്ല… മാമൻ മുഴു കുടിയൻ ആയി നടക്കുന്നുണ്ട് …പിന്നെ അമ്മു
ഇന്ദ്രൻ : അവളുടെ കാര്യം പറയണ്ട…
അച്ചു : ഇല്ല നീ വാ വന്നെ മൈരെ…
ഇന്ദ്രൻ : ഇല്ല എന്നല്ലേ പറഞ്ഞത്
അമർ : മതി അച്ചു ഇനി ഈ മൈരൻ്റെ കാല് പിടിക്കണ്ട എടാ മനുഷ്യൻ ആയാൽ ഇത്തിരി സ്നേഹം വേണം
ഇന്ദ്രൻ : കറക്റ്റ്…. വെരി കറക്റ്റ് …..അതെ അളവിൽ കൂടുതൽ സ്നേഹിച്ചത് തന്നെ ആണ് ഞാൻ ചെയ്ത തെറ്റ് കുറച്ച് സ്നേഹിച്ചിരുന്നു എങ്കിൽ …. 🥺
അച്ചു : കണ്ടോ നിനക്ക് ഇപ്പോഴും അവരോട് സ്നേഹം ഉണ്ട്
ഇന്ദ്രൻ : ഉണ്ട് സത്യം ആയിട്ടും ഉണ്ട് പക്ഷെ എനിക്ക് ഇനി വൈയ്യ അച്ചു മടുത്തു നീ കണ്ടതല്ലേ… പോട്ടെ നീ കേട്ടതല്ലെ ചിലരുടെ വർത്താനം ഒക്കെ ….
അച്ചു : എടാ ദേഷ്യം വരുമ്പോ ഇങ്ങനെ ഒക്കെ പറയും എന്നല്ലാതെ നിന്നെ ആർക്കാ ടാ ഇഷ്ട്ടം അല്ലാത്തത് മോനെ….
ഇന്ദ്രൻ : മതി ഇനി ആരും ഇഷ്ട്ടപ്പെടണ്ട കഴിഞ്ഞില്ലേ
അമർ : അവസാനം ആയി ചോദിക്കാ വരുന്നോ. ഇല്ലയോ
ഇന്ദ്രൻ : ഇല്ല
അമർ : വാ ടാ
അച്ചു ; അതെ ഒരു കാര്യം പറയാം
ഇന്ദ്രൻ : പറഞ്ഞിട്ട് പോ
അച്ചു ; ഇനി എന്നെങ്കിലും മനസ്സ് മാറി വീട്ടിലേക്ക് വരുമ്പോ നിന്നെ രാമനാഥൻ്റെ മോനെ എന്ന് വിളിക്കില്ല പ്രാന്തൻ്റെ മോനെ എന്ന് വിളിക്കും ….എല്ലാരും
ഇന്ദ്രൻ അച്ചുവിൻ്റെ നേരെ നോക്കി
അമർ : സത്യം ആണ് ഇന്നലെ അങ്കിൾ പാതിരാത്രി മോനെ കുളിപ്പിക്കാൻ എന്നും പറഞ്ഞ് വണ്ടി കഴുകുന്നു രണ്ട് ദിവസം മുന്നേ ചെയർ ഇട്ട് വണ്ടിയോട് നീ എന്നും പറഞ്ഞ് സംസാരിക്കുന്നു …. ഇതൊക്കെ കാണാൻ ഞാൻ എന്ത് തെറ്റ് ചെയ്തു അത് നീ പറ….