തമ്പുരാട്ടി [രാമന്‍]

Posted by

തിരിചു വീട്ടിലേക്ക് കേറിയപ്പോഴും,ഉള്ളില്‍ തനിച്ചിരികുമ്പോഴും അമ്മയതിനെ പറ്റി ഒന്നും പിന്നെ പറഞ്ഞില്ല. ചേച്ചി വന്നപ്പോ മുഖത്തെ പാട് കണ്ട് ഒരുപാട് ചോദിച്ചെങ്കിലും അടി കിട്ടി എന്ന് പറയാൻ ഞാൻ തുനിഞ്ഞില്ല . അമ്മയുടെ അതേ സ്വഭാവം ചേച്ചിക്കായിരുന്നു കിട്ടിയത്. അച്ഛന്റെ നേരെ ചേട്ടനും. എനിക്കും അച്ഛന്റെ അതേ സ്വഭാവം ആയിരിക്കുമോ എന്നായിരുന്നെന്റെ പേടി. അടി കിട്ടുമ്പോ പേടിച്ചോടിയാൽ കുറേ കഴിയുമ്പോ എല്ലാരും “നിന്റച്ഛന്റെ സ്വഭാവാണല്ലോ നിനക്കും കിട്ടീത് കിഴങ്ങന്‍” ന്ന് പുച്ചിച്ച് പറയുന്നത് കേൾക്കേണ്ടി വരൂല്ലേ!  നട്ടെല്ലില്ലാത്തവൻ എന്ന വിളി കേട്ടാൽ എനിക്ക് സഹിക്കില്ല!!

വൈകുന്നേരം ആയപ്പോഴേക്ക് ബാക്കിലെ പറമ്പിൽ നിന്നും തുരുമ്പ് എടുത്ത ഒരു കത്തി എനിക്ക് കിട്ടിയിരുന്നു. മണ്ണ് പോക്കി തുടച്ചു,അമ്മിയിൽ കൊണ്ട് ഉരതി ഞാൻ മൂർച്ച കൂട്ടാനൊക്കെ നോക്കി. എടുത്ത് ഭദ്രമായി റൂമിൽ ഒളിപ്പിച്ചു.

അച്ഛച്ഛൻ അന്ന് വൈകുന്നേരമാണ് വന്നത്, ചേട്ടനും വല്യച്ഛനും കൂടെ പറമ്പിൽ നിന്ന് ബീഡി വലിക്കുന്നത് കണ്ടപ്പോ കത്തി ആദ്യം ചേട്ടന്റെ നെഞ്ചിൽ കുത്താനാ തോന്നിയത്.അവന്‍ ഇന്ന് അയാള്‍ ചെയ്തതെന്തേലും അറിയുന്നുണ്ടോ??

രാത്രി വരെ അയാൾ അമ്മയുടെ എടുത്തേക്ക് എത്തുന്നില്ലെന്ന് ഞാൻ ഉറപ്പാക്കി കൊണ്ടിരുന്നു. ഇടക്ക് അമ്മയുടെ എടുത്തോ,അരികിലോ ചുറ്റി തിരിഞ്ഞു ഞാൻ വരുന്നുണ്ടെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ടാവണം.

രാത്രിയിൽ ചോറു കഴിക്കാൻ എല്ലാവരും  കൂടെ ഇരുന്നപ്പോ വിളമ്പുന്ന അമ്മയുടെ സാരി വയറിൽ നിന്ന് മാറുന്നത് അയാൾ ചുഴിഞ്ഞു നോക്കുന്നത് കണ്ട് എന്റെ പിടി വിട്ടിരുന്നു. കയ്യിൽ കത്തി ഇല്ലാതെ പോയി,ഇല്ലേൽ അയാളുടെ കണ്ണിന് ഒരു കുത്തു ഞാൻ കൊടുത്തേനെ.!!

പിറ്റേന്ന് ചേച്ചി നിർബന്തചിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോവുമ്പോ. അമ്മയെ വിട്ട് പോവാൻ മനസ്സിലായിരുന്നെകിലും അയാൾ പുറത്ത് പോയത് കൊണ്ട് മാത്രം ഞാൻ  കൂടെ പോയി. പകുതി എത്തിയപ്പോ ദൂരെ നിന്ന് ബീഡി വലിച്ചു ഞങ്ങളെ നോക്കുന്ന അയാളെ എങ്ങനെയോ ഞാൻ കാണാൻ ഇടയായി. ചേച്ചി അറിയാതെ തിരിച്ചു വീട്ടിലേക്ക് ഓടാൻ കടിഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. അവസാനം അവളെ കയ്യിൽ നിന്ന് വടി കൊണ്ട് രണ്ടെണ്ണം ചന്തിക്ക് കൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി. പോവുമ്പോ മാവിന്റെ താഴെ വെച്ച കത്തി എടുക്കാനും മറന്നില്ല. അയാളിപ്പോ അമ്മയെ ന്തേലു ചെയ്യും എന്ന് തന്നെയായിരുന്നു മനസ്സില്‍ .നെഞ്ചിടിച്ച് ഓടുമ്പോ താഴെ റൂമിന്റെ വാതിൽക്കൽ ഒരു നിഴലാട്ടം കണ്ടു. ഉറക്കെ അമ്മയെ വിളിക്കണം എന്നുണ്ടെങ്കിലും കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *