എന്നാ ഈ അടുത്ത് ഒരു സന്തോഷവാർത്ത ചേച്ചി അറിയിച്ചിരുന്നു .ചേച്ചിയുടെ വയറ്റിൽ ഒരു കുഞ്ഞിവാവ ഉണ്ടെന്ന് അമ്മയോടും എന്നോടുമാണ് വീഡിയോ കോളിൽ ചേച്ചി പറഞ്ഞത്. ഇപ്പൊ ചേച്ചിക്ക് ഏഴാം മാസമായിരിക്കും. എന്റെ ചേച്ചിയുടെ നല്ല ഭംഗിയുണ്ടായിരുന്ന വയറിപ്പോ ഉരുണ്ടു വീർത്തു പരുത്തു നിൽക്കുന്നുണ്ടാവും . പ്രസവമെല്ലാം അവിടെ തന്നെയാണെന്നാ ചേച്ചി പറഞ്ഞത് അത് കഴിഞ്ഞു ചേച്ചി ഇവിടേക്ക് വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. എല്ലാം പറയുമ്പോഴും ഞാൻ ഒരു ചിരിയിൽ നിന്നതല്ലാതെ ഒന്നും മിണ്ടിയിരുന്നില്ല. അത് ചേച്ചിക്ക് എന്തോ വിഷമം ആയ പോലെ,ഇടക്കിടക്ക് എന്നെ വല്ലാത്ത നോട്ടം നോക്കിയോന്ന് സംശയമാണ് അമ്മയുള്ളത് കൊണ്ട് ചേച്ചി ഒച്ചയിട്ടതൊന്നുമില്ല.
ഈ ഓർമ്മകൾക്കിടയിൽ വിട്ട് പോയത് എന്റെ ചേട്ടനെയാണ് അർജുൻ. അച്ഛന്റെ തനി സ്വഭാവമെന്ന് പറയാൻ കാരണമുണ്ട്. കള്ള് കുടി,കഞ്ചാവ് തുടങ്ങി ഇല്ലാത്ത ദുശീലം ഒന്നും അവനില്ല. അമ്മയോട് ചോദിക്കാതെ പറമ്പിലെ തേങ്ങയും,അടക്കയും എല്ലാം പറച്ചു വിൽക്കലും,ആ പൈസ കൊണ്ട് പല പെണ്ണുങ്ങളുടെ പുറകെ പോവലും അടിയുണ്ടാക്കലും എല്ലാകൂടെ ആയപ്പോ ഒരു പത്തു ലക്ഷം അവന്റെ കയ്യിൽ കൊടുത്തിട്ട് നിന്റെ ഭാഗമാണ് നിനക്ക് എന്താന്ന് വെച്ചാ ചെയ്യാം,ഇനി ഈ വീട്ടിൽ കാലു കുത്തരുതെന്ന് പറഞ്ഞു അമ്മ അവനെ വീട്ടിൽ നിന്നും പുറത്താക്കി. എന്നാ ചേട്ടൻ വീണ്ടും വന്നിരുന്നു ഒരു ക്രിസ്ത്യൻ കുടുംബത്തിലെ പാവം ഒരു ചേച്ചിയെയും ചാടിച്ചു കൊണ്ട് വീട്ടിൽ കേറ്റണമെന്ന് പറയാൻ. അമ്മ അനങ്ങിയില്ല ,വീടിന്റെ പടി ചവിട്ടിച്ചില്ല. അവന്റെ കാര്യം ഓർത്തല്ലെങ്കിലും ആ ചേച്ചിയുടെ കാര്യമോർത്തു ഞാൻ കുറേ വിഷമിച്ചിരുന്നു. അമ്മയോട് അന്ന് നല്ല ദേഷ്യവും തോന്നിയിരുന്നു.
ലീവിന് വന്നപ്പോഴാണ് ഞാൻ ഈ കാര്യമൊക്കെ അറിയുന്നത്. ഞങ്ങൾ വാടകക്ക് കൊടുക്കുന്ന റൂമുകളിൽ ഒന്നിൽ അമ്മ നിശ്ചയിച്ച വാടകക്ക് അവനു നിൽക്കേണ്ടി വന്നു. എന്നാ അമ്മ പുറത്താക്കിയതിന് ഒരു കാരണം കൂടെയുണ്ടായിരുന്നു,അതവൻ എന്നോട് പറയുന്നില്ല!
ചേച്ചിയെ ഞാൻ കണ്ടു.ആനി ദേവസ്യ, ഒരു പാവം പെണ്ണ്.ഗോതമ്പിന്റെ നിറമാണേലും വല്ലാത്ത ഒരു ആകർഷണം ആ മുഖത്തും ശരീരത്തിലുമുണ്ട്.മെലിഞ്ഞിട്ടാണെങ്കിലും ചേച്ചി സുന്ദരിയായിരുന്നു.എന്ത് പറഞ്ഞാലും ഒരു നിഷ്കളങ്കമായ ചിരിയാണ്.അധികം നിന്നാലമ്മയുടെ കാതിൽ എത്തുമെന്ന് ഭയന്ന് അന്ന് ഞാൻ സ്ഥലം വിട്ടു.