ആളുകൾ ഒകെ ആ വഴി പോകുന്നത് കുറവാണ്, പൂജയുടെ ഭർത്താവിന്റെ വീട് ഒരു പഴയ തറവാട് ആണ് എല്ലാരും ഉണ്ടാരുന്ന തറവാട് ആരുന്നു, എന്നാൽ ഇപ്പോ പൂജയും ഒരു ജോലിക്കാരിയും മാത്രമേ ഉള്ളു, വീട് കുറച്ചു ഉള്ളിൽ ആയത് കൊണ്ട് തന്നെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞാൽ തന്നെ അവിടെ ഇരുട്ട് പരക്കും അതോണ്ട് തന്നെയാണ് അവൾ സ്ഥിരം ഒരു ഓട്ടോ ഏർപ്പാടാക്കി അതിൽ ആണ് വരുന്നത് അങ്ങനെ ഇരിക്കുമ്പോൾ ആണ് സ്ഥിരം വരുന്ന ഓട്ടോക്കാരന് ഒരു അപകടം പറ്റിയത്,
അപകടം നടന്നത് വൈകിട്ട് ഒരു മൂന്നു മണി ആയപ്പോൾ ആണ്, വേറെ ഓട്ടോയിൽ ഒന്നും പൂജ കയറില്ല കാരണം അവന്മാർ ആരും ശെരിയല്ലന്ന് പൂജയ്ക്ക് അറിയാം എല്ലാം വൃത്തികെട്ടവമ്മാർ ആണ്, അവന്മാരുടെ തുറിച്ചു നോട്ടം കൊണ്ട് കൂടിയാണ് മനോജേട്ടന്റെ ഒരു അകന്ന ബന്ധു കൂടിയായ ശങ്കരൻ ചേട്ടന്റെ ഓട്ടോ ഏർപാട് ആക്കിയത് മനോജേട്ടന്റെ നാടായത് കൊണ്ട് തന്നെ പൂജയ്ക്ക് ഇവിടെ പരിചയക്കാരും കുറവാണ്,
സ്കൂളിലെ സാറുമ്മാർ കഴിഞ്ഞാൽ അവൾക്ക് ആകെ പരിചയം ഓട്ടോക്കാരൻ ചേട്ടനെ ആണ്, അങ്ങനെ അവൾ അന്ന് നടന്നു വീട്ടിൽ പോകാൻ നിർബന്ധിത ആയി, പൂജ സ്കൂളിൽ നിന്ന് ഇറങ്ങിയപോഴെ ലേറ്റായി, മിക്കവാറും താമസിക്കാറുണ്ടെങ്കിലും അപ്പോഴൊക്കെ ഓട്ടോക്കാരൻ ചേട്ടൻ ഉണ്ടാരുന്നു കൊണ്ടുവിടാൻ, എന്നാൽ ഇന്ന് പുള്ളി ഇല്ലല്ലോ, അപകടം പറ്റിയത് നേരത്തെ അറിഞ്ഞിരുന്നേൽ കുറച്ചു നേരത്തെ സ്കൂളിൽ നിന്നിറങ്ങരുന്നു,
ഇനി പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഓരോന്ന് പിറുപിറുത്തു കൊണ്ട് അവൾ പെട്ടന്ന് നടന്നു, അപ്പോഴേക്കും ഇരുട്ട് പറന്നിരുന്നു, വീട്ടിൽ എത്താൻ ഇനിയും അരകിലോമീറ്റർ കൂടി ഉണ്ട്, അവൾ വേഗത കൂട്ടി, അപ്പോൾ ആണ് എതിർവശത്തു നിന്നും പപ്പൻ നടന്നു വരുന്നത്, അവളെ കണ്ടതും പപ്പൻ ഒന്ന് നിന്ന് പോയി, ശാലീന സൗന്ദര്യം എന്നൊക്കെ കേട്ടിട്ടേ ഉള്ളു, ഇപ്പോ കണ്ടു പപ്പൻ ഉള്ളിൽ പറഞ്ഞു, എന്നാലും ആരാണവൾ എന്നവൻ ആലോചിച്ചു..
അപ്പോഴേക്കും പൂജ അവനെ കടന്നു പോയിരുന്നു, അപ്പോ ആണ് പാപ്പന്റെ ശിങ്കിടി പങ്കൻ ആ വഴി വരുന്നത്, പപ്പാനെക്കണ്ടതും അവൻ.. ആശാനേ ആശാൻ എന്ത് നോക്കി നിൽകുവാ, അപ്പോൾ ആണ് പപ്പൻ പൊളിച്ചു വെച്ച വായ ഒന്നടച്ചത്,