റിയ : നീ നോക്ക് ,, മൈലാഞ്ചി ഇടണം എന്ന് ഞാൻ ആഗ്രഹിച്ചുപോയി ..
അജ്മൽ : ഹാ ഒരാൾ ഉണ്ട് , നിന്റെ വീടിന്റെ തൊട്ടടുത്ത വീടില്ലേ , അവിടെ ഒരു കുട്ടി ഉണ്ട് , എന്റെ കൂടെ പഠിക്കുന്നതാണ് , അവൾ മൈലാഞ്ചി ഇടുമെന്ന് പറഞ്‍ കേട്ടിട്ടുണ്ട് …
റിയ : ഹബീബ ആണൊ ..
അജ്മൽ : ആഹാ അപ്പൊ നിനക്കറിയാല്ലോ എന്നിട്ടാണോ എന്നോട് ചൊദികുന്നെ ..
റിയ : എനിക്ക് പരിജയം ഒന്നുമില്ല , അവിടുത്തെ ഉമ്മ ഇടക്കിടക്ക് വിളിക്കുന്നത് കേൾക്കാം …..
അജ്മൽ : ഹമ്മ് ഞാൻ ഒന്ന് നോക്കട്ടെ , അവളുടെ നമ്പർ ഒപ്പിക്കട്ടെ ആദ്യം .. ചോദിച്ചിട്ട് ഞാൻ വിളിക്കാം …
റിയ : ഓക്കേ , താങ്ക്സ്
റിയ ഫോൺ കട്ട് ചെയ്തു … ഉടനെ അജ്മൽ കൂട്ടത്തിലുള്ള കോഴി ആയ സലാമിനെ വിളിച്ചു ഹബീബയുടെ നമ്പർ ഒപ്പിച്ചു എന്നിട്ട് ഹബീബയെ വിളിച്ചു കാര്യം പറഞ്ഞു …
ഹബീബ : ഇട്ട് തരാം പക്ഷെ ഇപ്പൊ വരണം കാരണം വൈകുന്നേരം ഞാൻ പോവും പിന്നെ നാളെയെ വരുള്ളൂ ..
അജ്മൽ : ഇപ്പൊ വരാൻ പറ്റുമോ എന്ന് അവളോട് ചോദിക്കട്ടെ …
ഹബീബ : അവളുടെ കാര്യത്തിൽ പ്രത്യേക താല്പര്യം ആണല്ലോ മോനെ ,, ആയിഷ നിന്റെ പുറകെ നടന്നിട്ട് നീ മൈൻഡ് ആക്കിയില്ലല്ലോ
അജ്മൽ : നമ്മളെ അയൽവക്കത്തെ കുട്ടിയല്ലേ എന്നോട് ഒരു ഹെൽപ് ചോദിച്ചപ്പോൾ എങ്ങനെയ ഇല്ലാന്ന് പറയ അതാ …
ഹബീബ : മ്മ് മ്മ് , നീ ചോദിച്ചിട്ട് പറ
അജ്മൽ : ഓക്കേ
ഫോൺ കട്ടാക്കി നേരെ റിയയെ വിളിച്ചു …
അജ്മൽ : റിയ നിനക്ക് ഇപ്പൊ വരാൻ പറ്റുമോ …
റിയ : വരാം , പക്ഷെ മൈലാഞ്ചി ഇല്ലാല്ലോ
അജ്മൽ : ഞാൻ പോയി വാങ്ങാം , എന്നിട്ട് നിന്നെ വിളിക്കാം …