റിയ : കടമ എങ്ങനെ ..?
അജ്മൽ : നമ്മൾ ഇഷ്ടപെടുന്ന ആൾക്ക് എന്തെങ്കിലും പ്രശ്‌നം വരുമ്പോ അത് സോൾവ് ആകേണ്ടത് നമ്മളെ കടമ അല്ലെ …
റിയ : ഓ അങ്ങനെ ,
അവർ അങ്ങനെ ഒരോ കാര്യങ്ങൾ പറഞ്‍ വളരേ അടുത്തു ….
മെസ്സേജ് പിന്നെ ഫോൺ വിളി ആയി ….എന്തും അവളോട് പറയാനുള്ള അടുപ്പം വരെ എത്തി …..
റിയ ലീവിന് വന്നാൽ സാദാരണ രണ്ട് മാസം ഉണ്ടാവും ….
ഇപ്പോൾ വന്നിട്ട് ഒരു മാസം കഴിഞ്ഞു ….
റിയ കോളിങ് …..
അജ്മൽ : ഹെലോ …
റിയ :ഹായ് , എവിടെ ഉണ്ട് …
അജ്മൽ : സത്യം പറയണോ കളവ് പറയണോ
റിയ : കളവ് പറ
അജ്മൽ : നമ്മൾ രണ്ടാളും ഡേറ്റിംഗിന് പോകുന്നത് ഓർത്തു കൊണ്ട് ഇവിടെ കിടക്കുന്നു ( ഒരു പൊട്ടിച്ചിരിയും )
റിയ : ആഹാ നല്ല ചിന്തകൾ ഒക്കെ ആണല്ലോ …
അജ്മൽ : കൊള്ളാമല്ലേ ….?
റിയ : ഇല്ല കൊള്ളൂല്ല .. ഹിഹിഹി …
അജ്മൽ : അങ്ങനെയൊക്കെ നടക്കുമായിരിക്കും അല്ലെ … നിനക്ക് ആഗ്രഹമില്ലേ …
റിയ : എനിക്കറിയൂല്ലേ ….
അജ്മൽ : നിനക്ക് പിന്നെ എന്താ അറിയാവുന്നേ
റിയ : എനിക്കെല്ലാം അറിയാം
അജ്മൽ : എന്നിട്ട് ഞാൻ ചോദിച്ചിട്ട് നിനക്കറിയില്ലാല്ലോ
റിയ : നിന്റെ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ല 😂😂😂
അജ്മൽ : പോടി ,, ഞാൻ പോവുകയാണ്
റിയ : പോവല്ലേ , ഒരു കാര്യം ഉണ്ട്
അജ്മൽ : എന്താ ..?
റിയ : എനിക്ക് മൈലാഞ്ചി ഇടണം …
അജ്മൽ : എന്നോട് അനുവാദം ചോദിയ്ക്കാൻ ഞാൻ നിന്റെ കെട്ട്യോൻ ആണൊ …
റിയ : കണ്ടാലും മതി ,, അതൊന്നല്ലെടാ എന്നെക്കാളും നിനക്കല്ലേ ഇവിടം പരിജയം അതാ നിന്നോട് ചോദിച്ചേ …
അജ്മല്‍ : കഴിഞ്ഞ മാസം താമസം മാറിയ എനിക്ക് എവിടുന്നാണ് പരിജയം ,,