“..ആഷിഖ് ആരാണ് അവൻ എന്തിനാണ് എന്നെ പറ്റി മോശമായി സംസാരിച്ചത് …..”
എന്നൊക്കെ ….
അജ്മൽ അവനുമായി യാതൊരു ബന്ധവും ഇല്ല ആഷിഖ് ഒരു കുഴപ്പക്കാരൻ ആണെന്ന് പറഞ്‍ ഒഴിഞ്ഞുമാറി …
റിയ ആഷിക്കിന്റെ ഒരു ഫോട്ടോ കാണിച്ചു തരുവോ ന്ന് ചോദിച്ചപ്പോൾ അജ്മൽ അത് അയച്ചു കൊടുത്തു …
പക്ഷെ അത് അജ്മലിന് തന്നെ പണിയായി ..
ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ അഷിഖുമായുള്ള ഫോട്ടോ അജ്മൽ മുന്നേ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു … അത് റിയയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു …
“നീയും അറിഞ്ഞു കൊണ്ടാണല്ലേ ഇതെല്ലാം”
എന്ന് പറഞ്‍ റിയ അജ്മലിനെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു .. അജ്മലിനെ മാത്രമല്ല അവിടെയുള്ള എല്ലാവരെയും അവൾ ബ്ലോക്ക് ചെയ്തിരുന്നു …..
റിയയുമായി അജ്മൽ അടുത്തിട്ട് അതിക കാലമൊന്നും ആയില്ലെങ്കിലും അവൾ മിണ്ടാതിരുന്നപ്പോൾ അജ്മലിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു …
എങ്ങനെയെങ്കിലും ഈ പ്രശ്‌നം ഒതുക്കി തീർക്കണം എന്നായി അജ്മലിന് ….
അതിർത്തി പ്രശ്‌നം തീർക്കാൻ മാത്രം ഞാൻ ആളല്ല എന്ന് അജ്മലിന് അറിയാമായിരുന്നു … അത് അവനെ ബാധിക്കുന്ന കാര്യവും അല്ല …
റിയയുമായുള്ള പ്രശ്‌നം തീർക്കണം അത്ര മാത്രം …
അജ്മൽ ആലോചിച്ചപ്പോൾ റിയയുടെ പ്രശ്നത്തിന് മാപ്പ് പറയൽ അല്ലതെ വേറൊന്നും ഇല്ല പക്ഷെ അതിന് ആഷികിനെ പറഞ്‍ സമ്മദിപ്പിക്കണം …
അജ്മൽ ഒരുവിധം പറഞ്‍ ആഷികിനെ സമ്മതിപ്പിച്ചു … വെറുതെ ഒന്നുമല്ല .. ആഷിഖിന് റിയയെ പരിചയപ്പെടുത്തി കൊടുക്കാനും നമ്പർ വാങ്ങി കൊടുക്കാനുമാണ് ഡിമാന്റ് വെച്ചത് …
അജ്മലിനാണേൽ ഇതെങ്ങനെയെങ്കിലും തീർത്താൽ മതി എന്നായി …
അതിർത്തി പ്രശ്‌നം നില നിൽക്കവേ റിയയുടെ പ്രശ്‌നം ഒത്തു തീർപ്പാക്കി ….
അന്ന് വൈകുന്നേരം അജ്മലിന് റിയ വീണ്ടും മെസ്സേജ് അയച്ചു …..
.റിയ :. താങ്ക്സ് ….
അജ്മൽ : എന്തിന്
റിയ : നീ ഇടപെട്ടല്ലേ എന്റെ പ്രശ്‌നം സോൾവ് ആക്കിയത് അതിന്
അജ്മൽ : അതിന് താങ്ക്സ് ഒന്നും വേണ്ടെടോ .. എന്റെ കടമയായി കണ്ടോളാം