Joan’s sons [JAS]

Posted by

രാത്രി ഒരു 9 മണി ആയപ്പോൾ അജ്മലിന് മെസ്സേജ് വന്നു your freind requst accepted …

അജ്മലിന്റെ  മനസ്സിൽ അഞ്ചാറ് ലഡ്ഡു പൊട്ടി …

നോട്ടിഫിക്കേഷൻ കണ്ട ഉടനെ അവൾക് ഒരു മെസ്സേജും അയച്ചു

…. ഹായ് റിയ …..

ഉടനെ അവന് റീപ്ലേയും വന്നു …

… hi …

തിരിച് വീണ്ടും അജ്മൽ മെസ്സേജ് അയക്കാൻ തുടങ്ങി

” എന്നെ അറിയുവോ .., ഒരു അയൽവാസിയാണ് …”

“… yah iknow , my neigbour …”

പടച്ചോനേ മൊത്തം ഇംഗ്ലീഷ് ആണല്ലോ … അജ്മൽ മനസ്സിൽ പറഞ്ഞു …

ഇംഗ്ലീഷിൽ അത്ര പുലിയല്ലാത്തത് കൊണ്ട് അവൾ അയക്കുന്ന മെസ്സേജ് മാനസിലാവും പക്ഷെ അജ്മലിന് റീപ്ലേ ഇംഗ്ലീഷിൽ അയക്കാൻ അറിയില്ല … റിയ ഇംഗ്ലീഷിൽ അയക്കുന്ന മെസ്സേജിന് അജ്മൽ മലയാളത്തിൽ തന്നെ റീപ്ലേയും കൊടുക്കും ….

അത് അവരുടെ കമ്മ്യൂണിക്കേഷനെ  ബാധിച്ചിരുന്നില്ല …

ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും കൂടുതൽ അടുത്തു .. ചാറ്റിങ്ങിലൂടെ അല്ലാതേ നേരിട്ട് അവളെ കണ്ട് സംസാരിക്കാൻ അവൻ ഇതുവരെ ഒരവസരം കിട്ടിയിരുന്നില്ല ….

അതിനിടയിൽ നാട്ടിലെ എല്ലാ ചെക്കന്മാരും അവൾക് റിക്യുസ്റ്റ് അയച്ചിരുന്നു …. റിയ എല്ലാവരെയും അക്‌സെപ്റ്റും ചെയ്തിരുന്നു പക്ഷെ ചിലരോട് മാത്രമെ അവൾ ചാറ്റ് ചെയ്തിരുന്നുള്ളു …

ഒരു ദിവസം കവലയിൽ വെച് ഒരു സംഭവം ഉണ്ടായി … റിയയുടെ ചാച്ചന് ചാക്കോച്ചന് കവലയിൽ ഒരു പ്ലോട്ട് ഉണ്ടായിരുന്നു .. അതിൻറെ അതിർത്തി സംബന്ധിച്ചു ഒരു തർക്കം ഉണ്ടായി …

തർക്കം മുറുകിയപ്പോൾ വീട്ടിലുള്ളവരെയും അതിലേക്ക് വലിച്ചിഴച്ചു …

ആഷിക്കിന്റെ ഉപ്പയുമായിട്ടായിരുന്നു തർക്കം .. ചാക്കോ ആഷിക്കിന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ അവൻ റിയയെ പറ്റി മോശമായി സംസാരിച്ചു …

റിയ മെസ്സേജ് അയക്കാത്തതിന്റെ ദേഷ്യവും ആഷിഖിന് ഉണ്ടായിരുന്നു …

അത് പിന്നെ അതിർത്തി തർക്കത്തിൽ നിന്നും മറ്റു പലതിലേക്കും വഴി മാറി പോയി …

അത് റിയയ്ക്കും പ്രശ്നമായി മാറി …

റിയ അജ്മലിനോട്  ചോദിച്ചു “

Leave a Reply

Your email address will not be published. Required fields are marked *