അറിയില്ല….
തനിക്ക് അവന്റെ ഫോൺ എടുത്തു നോക്കിക്കൂടെ…. അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ കാണാമല്ലോ….. ഞാൻ ചോദിച്ചു
ഹേയ് ഫോൺ ഒന്നും അവൻ എനിക്ക് തരാറില്ല…..
ഞാൻ ചോദിക്കട്ടെ ഈ കാര്യം….
വേണ്ടടാ….. ഞാൻ അവന്റെ ഭാര്യ ഒന്നും അല്ലാലോ… ഇതിനു ഇത്രയൊക്കെയേ ആയുസുള്ളൂ…… കാവ്യ പറഞ്ഞു
എന്നാൽ ചോദിക്കുന്നില്ല പക്ഷേ കാര്യം ഞാൻ അറിയും…
എങ്ങിനെ ?
അതൊക്കെയുണ്ട്…..
അപ്പോളേക്കും കാർ കാവ്യയുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തി…
എടാ ഒന്നുടെ ചോതിക്കുകയാ…. എന്റെ ഫ്ലാറ്റിലേക്ക് വരുന്നോ ?
വേണ്ടാ……
എന്റെ കൂടെയൊന്നും കിടക്കേണ്ട… ഞാൻ സോഫയിൽ പോയി കിടന്നോളാം…… ഞാൻ തമാശ പോലെ പറഞ്ഞു
ഇവിടെ ഒരു പ്രശ്നവും ഇല്ലന്നേ….. ഫുൾ ഫാമിലി അല്ലേ…..
എന്നാലും ഒറ്റക്ക് വിടാൻ ഒരു മടി…. ഞാൻ പറഞ്ഞു
ഡാ ഞാൻ അവിടെ വന്നാൽ അത് നിമിഷ അറിയില്ലേ…. അത് മോശമാണ്….. കാവ്യ പറഞ്ഞു
(അതും ശരിയാണ് നിമിഷയോട് പറയാതെ കാവ്യയെ അവിടേക്ക് കൊണ്ട് ചെല്ലുന്നത് ശരിയല്ല…. ഞാൻ മനസ്സിൽ ഓർത്തു)
നിമിഷയോട് ഞാൻ പറയാം…
വേണ്ടടാ…. നീ ധൈര്യമായിട്ട് പോ…. എനിക്ക് ഒരു പ്രശ്നവും ഇല്ലാ…. കാവ്യ ധൈര്യം നൽകി
അതോടെ മനസില്ലാ മനസോടെ ഞാൻ അവിടെ നിന്നും ഇറങ്ങി…. നിമിഷയുടെ ഓഫീസിലേക്ക് പോകുന്ന വഴി തന്നെ നിമിഷയെ വിളിച്ചു അവർ ഓഫീസിൽ നിന്നും ഇറങ്ങാനായോ എന്ന് ചോദിച്ചു…..
അവരുടെ ഓഫീസ് പാർക്കിങ്ങിലേക്ക് എത്തിയതും സ്വാതി അവിടെ നിൽപ്പുണ്ടായിരുന്നു…
കാർ നിർത്തിയതും ഒന്ന് ചിരിച്ചുകൊണ്ട് സ്വാതി ഫ്രന്റ് സീറ്റിലേക്ക് കയറി ഇരുന്നു…. സാധാരണ ആ സീറ്റ് നിമിഷയുടേതാണ് അനീനയും സ്വാതിയും പുറകിലും ആണ് ഇരിക്കുന്നത്….
എന്തേടാ നിമിഷയൊന്നും ഇപ്പൊ വരുന്നില്ലേ ? ഞാൻ ചോദിച്ചു
അവരിപ്പോ വരും….. ഞാൻ ഒരു കാര്യം ചോദിക്കാൻ വേണ്ടി കാത്തു നിന്നതാ….. സ്വാതി പറഞ്ഞു
എന്താ ?
ചേട്ടന്റെ കൂടെ ആരായിരുന്നു രാവിലെ ഉണ്ടായിരുന്നത് ?
എപ്പോൾ ?
അനീനയുടെ കൂടെ….
അതോ ? അത് ഓഫീസിലെ സ്റ്റാഫ് ആണെടാ…..
എന്നിട്ട് അനീന പറഞ്ഞത് ആ ചേച്ചിയെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല എന്നാണാലോ…. സ്വാതി പറഞ്ഞു