“വല്ല അവിഹിതോം വന്നു ചാടിയോ ടീ …..”
” പോടീ പന്നത്തരം പറയാതെ … ” ജാസ്മിൻ ദേഷ്യപ്പെട്ടു …
“വാ … ചായയെടുക്കാം … ”
സുജ മോളിയെ എടുത്തു അകത്തേക്ക് നടന്നു … പിന്നാലെ ജാസ്മിനും …
ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ ശരീര ഭാഗങ്ങളുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ജാസ്മിൻ തിരിച്ചറിയുകയായിരുന്നു …
പെണ്ണ് പെണ്ണിനെ അറിയും…. അത് അധൃഷ്യമായ ഒരു സത്യം തന്നെയാണെന്ന് സുജയുടെ വാക്കുകളാൽ അവൾ മനസ്സിലാക്കി …
“ഷാനു എവിടെ ….?”
“അവൻ ടൗണിലേക്ക് പോയി … ഒരു സിമ്മെടുക്കാൻ …..”
” എന്തേ …. ?”
“ഇക്ക വരുന്നുണ്ട് … ”
” അപ്പോ ചുമ്മാതല്ല ശരീരമൊക്കെ ഒന്ന് തുടുത്തത് … ” സുജ ചിരിച്ചു …
“നിനക്കീ ഒരു കാര്യം മാത്രേ പറയാനുള്ളോ …?”
സഹികെട്ട് ജാസ്മിൻ ചോദിച്ചു …
“പിന്നല്ലാതെ ….” സുജ ചിരിച്ചു …
“ആകെ ക്ഷീണാടീ… പീരീഡാ ….”
വിഷയം മാറ്റാനായി ജാസ്മിൻ പറഞ്ഞു …
” അത് നീ വണ്ടിയിറങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ….”
തിളയ്ക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ടു കൊണ്ട് , തിരിഞ്ഞു നോക്കാതെ സുജ പറഞ്ഞു …
ഇത്തവണ ജാസ്മിൻ ശരിക്കും നടുങ്ങി … ഇത്തരം കാര്യങ്ങളിൽ സുജയ്ക്കുള്ള പരിജ്ഞാനമോർത്ത് അവൾ ഉള്ളാലെ അത്ഭുതപ്പെടുകയും ചെയ്തു..
ഷാനു വന്നു, ഉച്ചയൂണും കഴിച്ച ശേഷമാണ് മൂവരും തിരികെ വീട്ടിലേക്ക് പോയത് …
അന്ന് രാത്രി ഷാഹിറിന്റെ കോൾ വന്നപ്പോൾ ജാസ്മിൻ മുറിയിലേക്ക് പോയി …
“സിമ്മെടുത്തോ…..?”
“ഉം … ”
” ഏറിയാൽ പത്തു ദിവസം … അതിനുള്ളിൽ എത്തും….”
” ങ്ങളാദ്യം വാ ….”
” വന്നാലും അധികം നിൽക്കാൻ പറ്റില്ലെടീ…”
“അതെന്താ ….?”
” വന്നിട്ടു പറയാം … ”
ഷാഹിർ ഫോൺ കട്ടു ചെയ്യാനൊരുങ്ങി …
“പിന്നെ … ഇക്കാ…”
“ന്താ …”
” ങ്ങളെനിക്ക് ഡ്രസ്സ് ഒന്നും കൊണ്ടു വരണ്ടാന്ന് … “