അരിപ്പൊടി നനച്ച് വാഴയിലയിൽ പരത്തി, ശർക്കരയും തേങ്ങയും ജീരകവും ഏലയ്ക്കായും ചേർത്ത് പുഴുങ്ങിയ ഇലയട കൂടി ടേബിളിൽ വന്നപ്പോൾ ജാസ്മിൻ ഉള്ളാലെ കരഞ്ഞു പോയി …
“ഷാ ….”
“ഉം … ”
” ഇയ്യിതെന്തു ഭാവിച്ചാ …?”
“ന്ത് ….?”
” ഈ ഉണ്ടാക്കുന്നതൊക്കെ ..?”
” വെറും പരീക്ഷണം …. വേറൊന്നുമില്ലുമ്മാ ….”
ചിരിയോടെ പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോയി …
മോളിയെ കുളിപ്പിച്ചതും വസ്ത്രം മാറ്റിയതും അവളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിയതും അവനായിരുന്നു …
ഇടയ്ക്ക് ജാസ്മിൻ അടുക്കളയിൽ പോയി നോക്കി …
പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്നു ..
സിങ്കിലും സ്ലാബിലും തറയിലും ലൈസോളിന്റെ ഗന്ധമടിച്ചപ്പോൾ അവൻ എല്ലാം തുടച്ചതായി അവൾ മനസ്സിലാക്കി.
അവനൊരു പെൺകുട്ടിയായി ജനിക്കേണ്ടിയിരുന്നു എന്ന് അവളോർത്തു …
അടുത്ത നിമിഷം അവളാ ചിന്ത തിരുത്തുകയും ചെയ്തു..
മോളി സെറ്റിയിലിരുന്ന് ഡോറ കാണുന്നുണ്ടായിരുന്നു …
അടയുടെയോ, മറ്റു പലഹാരങ്ങളുടെയോ ഒരു അവശിഷ്ടങ്ങളും അവളുടെ സമീപത്ത് കാണാത്തതിൽ അവൾക്ക് അത്ഭുതം തോന്നി ….
ഷാനുവെന്ന മാന്ത്രികൻ എന്ത് മന്ത്രമാണ് മോളിക്ക് പറഞ്ഞു കൊടുത്തതെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല …
അത്താഴ ശേഷം ജാസ്മിൻ കുറച്ചു നേരം സെറ്റിയിൽ വന്നിരുന്നു …
പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെച്ച് ഷാനു അവൾക്കടുത്തേക്ക് വന്നിരുന്നു …
“ങ്ങക്ക് കിടന്നൂടാരുന്നോ ….?”
” ന്ന് മൊത്തം കിടപ്പല്ലാരുന്നോ ….?”
ഷാനു പതിയെ അവളുടെ കാൽച്ചുവട്ടിലേക്കിരുന്നു ..
അവൾ പറയാതെ തന്നെ അവളുടെ ഇരുകാലുകളുടെയും വിരലുകൾ പിടിച്ച്, അവൻ ഞൊട്ട പൊട്ടിച്ചു …
മുട്ടിനു താഴേക്ക് , അവളുടെ കാലുകൾ ഒരു തൂവലാൽ ഉഴിയുന്ന പോലെ അവനുഴിഞ്ഞു കൊണ്ടിരുന്നു …
“ഷാ ….”
” ന്താ മ്മാ …..?”
“മതീടാ ….”
” ന്തേ ….?”
“ഇയ്യിന്ന് കൊറേ കഷ്ടപ്പെട്ടതല്ലേ ….?”
“അതെന്റെ കടമയല്ലേ മ്മാ ….” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ….
ഹൃദയം പേരറിയാത്ത ഏതോ ഒരു വികാരത്താൽ വേലിയേറ്റം കൊള്ളുന്നത് അവളറിയുന്നുണ്ടായിരുന്നു …