മേയ്ക്കപ്പ് ബോക്സ് എടുത്ത്, കൈകാലുകളിൽ ക്രീം പുരട്ടി, ഇഷ്ട ബ്രാൻഡ് ആയ ബ്രൂട്ട് ബോഡി സ്പ്രേ ദേഹത്തടിച്ചു. മുറിയിൽ നറുമണം നിറഞ്ഞു. മുടി ചീകിയൊതുക്കി.
തുറന്നിട്ട ജാലകത്തിലൂടെ മന്ദ മാരുതന്റെ പ്രവേശം. മാറിടം ജനലിന്റെ ഗ്രില്ലിൽ ചേർത്ത്, പുറത്തേക്ക് നോക്കി സൂസൻ നിന്നു. റോഡിൽ നിരനിരയായി വാഹനങ്ങളുടെ ഒഴുക്ക്. എതിർവശത്തുള്ള സൂപ്പർ മാർക്കറ്റിൽ നല്ല തിരക്ക്.
കുട്ടികൾ വീട്ടിൽ എന്തെടുക്കുകയായിരിക്കും?? ഉടനെ ഫോൺ എടുത്ത് വിളിച്ചു. വിവരങ്ങൾ അറിഞ്ഞു. താൻ മീനയോടൊപ്പം എന്ന് കളവും പറഞ്ഞു. വൈകാതെ, മീന വിളിച്ചു. മറ്റൊരു ഫ്രണ്ടിനോടൊപ്പം എന്ന് പറഞ്ഞ് ആ സംസാരവും അവസാനിപ്പിച്ചു.
“ആഹാ.. കാറ്റ്കൊണ്ട് നില്ക്കാ…” തല തുവർത്തുന്നതിനിടയിൽ നിഖിലിന്റെ ചോദ്യം. ബർമുഡയും സ്ലീവ് ലെസ്സ് ടീ ഷർട്ടിലും ചെക്കൻ ചുള്ളനായി.
“എയ്.. ചുമ്മാ… മാഷേ, ഫുഡ് പറഞ്ഞോ?”
“യെസ്… ചപ്പാത്തി വിത്ത് സബ്ജി, പിന്നെ ചിക്കൻ ഫ്രൈ, സലാഡ്.. പോരേ?”
“ധാരാളം..”
“മാഡത്തിന് നാളെ എപ്പോഴാ മീറ്റിംഗ്?” മുടി ചീകുമ്പോൾ നിഖിൽ ചോദിച്ചു.
“11 മണിക്ക്..”
“ഹാ.. ഇഷ്ടംപോലെ സമയം ഉണ്ടല്ലോ.”
“എന്തിന്?”
“അല്ല, തയ്യാറെടുക്കാൻ.. പിന്നേയ്, ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ എനിക്കൊരു പതിവുണ്ട്….”
“എന്ത്?” സൂസൻ പുരികം ഉയർത്തി ചോദിച്ചു.
“ഫുഡിന് മുൻപ് ഒരു ലാർജ് കഴിക്കും”
“ഓ… അതാണോ…ഉം… ആവട്ടെ..”
“ബുദ്ധിമുട്ടാകുമോ”
“മാഷിന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന എനിക്കെന്ത് ബുദ്ധിമുട്ട്?”
“മാഡം … കഴിക്കുമോ….?” കണ്ണുകളിൽ നോക്കി സംശയിച്ചുള്ള ചോദ്യം
“തന്നാൽ കഴിക്കും.” കൂസാതെ മറുപടി കൊടുത്തു.
“വൗ… ദെൻ വി വിൽ മേയ്ക്ക് ദിസ് നൈറ്റ് എവർ മെമ്മറബിൾ”
“മാഷേ.. ഈ മാഡം എന്നുള്ള വിളി ഒഴിവാക്കു.. പ്ലീസ്..”
“ഓക്കേ.. എങ്കിൽ ഞാൻ എന്താ വിളിക്ക്യാ..”
“സൂസൻ.. അത് മതി. ”
“അപ്പോൾ എന്നെ മാഷേ എന്ന് വിളിക്കരുത്.നിഖി… അത് മതി…” ഈ പ്രാവശ്യം അവന്റെ നോട്ടം സൂസന്റെ മാറിടത്തിൽ ആയിരുന്നു.
വൈകാതെ ഫുഡ് എത്തി. ഗ്ലാസ്സുകൾ നിരന്നു.. പിന്നെ, ബോട്ടിലും, ഫ്രിഡ്ജിൽ നിന്ന് സോഡയും. അവിടെ കിടന്നിരുന്ന കസേരയിൽ നിഖിലിരുന്നു. കട്ടിലിന്റെ അറ്റത്ത്, കാലുകൾ മടക്കി സൂസൻ ചാരിയിരുന്നു.
നിഖിൽ ഒരു ഗ്ലാസ്സിൽ ലാർജ് ഒഴിച്ചു. മറ്റേതിൽ ഒരു സ്‌മോളും.. സോഡ ചേർത്ത് ഡയല്യൂട്ട് ചെയ്തു.
ചെറുത് സൂസനും വലുത് നിഖിലും എടുത്ത് ചിയേഴ്സ് പറഞ്ഞ് ഒരു ഡീപ് സിപ് ഇരുവരും എടുത്തു.
“നമ്മുടെ അപ്രതീക്ഷിത സൗഹൃദം നീണാൾ വാഴട്ടെ…”
സൂസന്റെ യാത്രകൾ [രാജ]
Posted by