സാഹിറ : ചാർജ് ആവുമ്പോ ചെയ്യണേ വേഗം
ശഹൽ : ആ
ശഹൽ റൂമിൽ ചെന്നു
അപ്പോഴേക്കും സാഹിറ വിളിച്ചു പറഞ്ഞു.
ടാ ശഹലെ ഇന്ന് കറന്റ് വൈകിട്ടെ വരൂ എന്ന്.
ശഹൽ : നാശം പിടിക്കാൻ. ഉമ്മാക് നേരത്തെ പറഞ്ഞൂടെ
സാഹിറ : ഞാനിപ്പൊഴാ മൊബൈലിൽ കണ്ടേ
ശഹൽ : ഞാനിപ്പോ വരാം ഉമ്മ
സാഹിറ : നീ എവിടെ പോണ്
ശഹൽ : ഫ്രണ്ടിന്റെ അടുത്ത് വല്ല പവർ ബാങ്ക് ഉണ്ടോന്നു നോക്കട്ടെ
സാഹിറ : അതെന്താ
ശഹൽ : ഫോൺ ചാർജ് ചെയുന്നത്
സാഹിറ : പോയി നോക്ക് വേഗം വരുമോ
ഷഹൽ : എന്തെ
സാഹിറ : എനിക്കൊന്നു കിടക്കണം അതിനാ ലോക്ക് ചെയ്യാനോ എന്നറിയാൻ
ശഹൽ : ചിലപ്പോ വൈകും
സാഹിറയുടെ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി.
ശഹൽ ബൈക്കും എടുത്തു പോകുന്നത് കണ്ടവൾ വേഗം അവന്റെ ഫോൺ എടുത്തു കൂടെ ചാർജ്‌റും അതും കൊണ്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ ഇൻവെറ്റർ ഉണ്ട്അവൾ ഫോൺ അവിടെ ഉള്ള ചേച്ചിടെ കയ്യിൽ ചാർജ് ചെയ്യാൻ ആവശ്യപെട്ടു. എത്ര സമയം വേണം ചാർജ് ആവാൻ എന്നൊക്കെ ചോദിച്ചു.
ഒരു മണിക്കൂർ എടുക്കും എന്ന് അവർ പറഞ്ഞു അവൾ പറഞ്ചു ഫുൾ ചാർജ് വേണ്ട ഒരു കാൾ വിളിക്കാൻ അതു മതി ഉമ്മ വിളിക്കും അതുകൊണ്ടാ മോൻ ഫോണിൽ ചാർജ് ചെയുന്ന സാധനത്തിനു പോയിട്ടുണ്ട്.
എന്ന നില്ക്കു ചാർജ് ആവുമ്പോ കൊണ്ട് പോകോ എന്ന് പറഞ്ഞു.
അവൾ അവിടെ വെയ്റ്റ് ചെയ്തു കുറച്ചു നേരം സംസാരിച്ചിരുന്നു അവരുടെ മകളും ഉണ്ടായിരുന്നു. Psc എഴുതുന്ന കുട്ടിയാണ്. ഫോൺ ഓണായി വന്നപ്പോ തന്നെ സാഹിറ ധൃതി പിടിച്ചു അത് കണ്ടു അവിടത്തെ പെങ്കൊച്ചിന് ചിരി വന്നു കുറച്ചൂടെ വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞു.
മോൻ വരും ഇപ്പോ അവനു ചോറ് കൊടുക്കണം എന്ന് പറഞ്ഞു എങ്കിൽ പോയിട്ട് വന്നു എടുത്തോളാൻ പറഞ്ഞു സാഹിറയോട്.