തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Posted by

അഭി : എന്താ പറയാത്തെ ഒന്നും. ഞാൻ നല്ലവണ്ണം ആലോചിച്ചു എടുത്ത തീരുമാനം ആണ്. എനിക്ക് അത്രക്കും ഇഷ്ടമാണ് നിന്നെ..

മഞ്ജിമ : അഭി,,,, ആദ്യം നീയൊന്നു കൂൾ ആവ്. ഞാൻ ആലോചിച്ചു പറയാം നിന്നോട്..

അഭി : ഇത്ര ആലോചിക്കാൻ ഉണ്ടോ. എന്നെ ഇഷ്ടം ആണ് എന്ന് വെറുതെ പറഞ്ഞതാ അല്ലെ..

മഞ്ജിമ : ഒന്ന് സമയം താടാ കൊന്താ….

അഭി : മ്മ്മ്…

മഞ്ജിമ : ആ പിന്നെ,, ഇനിയെങ്ങാനും കള്ള് കയ്യോണ്ട് തൊട്ടു എന്നറിഞ്ഞാൽ, ആലോചിക്കേണ്ട ആവശ്യം ഇല്ല എനിക്ക്. ഒന്നും…

അഭി : ഇല്ല, തൊടില്ല…

മഞ്ജിമ : സത്യം?..

അഭി : അമ്മ സത്യം…

എന്തെന്നോ ഇല്ലാത്ത സന്തോഷത്തിൽ മഞ്ജിമ തുള്ളി ചാടി. കിടക്കയിൽ നിന്നും നേരെ ഓടി ഫാത്തിമയുടെ റൂമിലേക്ക്‌.

ഫാത്തിമയുമായി ആലോചിച്ച ശേഷം അഭിക്കു ഫോൺ ചെയ്തു മഞ്ജിമ പറഞ്ഞു : അഭി കുറച്ച് ദിവസത്തെ സമയം താ എനിക്ക്. കുറച്ച് ജോലികൾ തീർക്കാൻ ഉണ്ട്. അത് കഴിഞ്ഞു നമുക്ക് അമ്മായിയെ കാണാം.

അഭി : ഉറപ്പാണോ?.

മഞ്ജിമ : എനിക്ക് ഒറ്റ വാക്കേ ഉള്ളു. അമ്മയെ കാണുമ്പോൾ മുട്ടിടിക്കാഞ്ഞാൽ മതി, അമ്മടെ പുന്നാര മോന്റെ.

അഭി : പേടി ഉണ്ട്, എന്നാലും ഞാൻ ഉറപ്പിച്ചാ നിൽക്കണെ. എനിക്ക് നീയില്ലാതെ പറ്റില്ല. എന്തിനും ഞാൻ റെഡി ആണ്.

മഞ്ജിമ : ഈ ആഴ്ച തിരക്കാവും. ഫോൺ വിളി ഒന്നും നടന്നു വരില്ല. അതിനു വെള്ളമടിക്കാൻ പോവരുത്. അടിച്ചാൽ എന്റെ സ്വഭാവം മാറും. നീ ഈ ഫോൺ ഇന്നലെ എടുത്ത ആ ഫ്രണ്ടിന് കൊടുത്തേ.

അഭി സന്തോഷത്തോടെ നടന്നു, കക്കൂസിൽ പോകാൻ നിൽക്കുന്ന നവീനെ തടഞ്ഞു നിർത്തി അഭി പറഞ്ഞു : മഞ്ജിമ ആണ്, നിന്നോട് സംസാരിക്കണം എന്ന്.

നവീൻ : ആര്?..

അഭി : മഞ്ജിമ, ഇന്നലെ നീ സംസാരിച്ചില്ലേ..

നവീൻ : പറയൂ…

മഞ്ജിമ : അഭിയുടെ അമ്മയെ വിളിച്ചു പറയാത്തതിൽ താങ്ക്സ് ഉണ്ട്. ഒരു ഹെല്പ് ചെയ്യണം. നവീന്റെ ഫോൺ ഉണ്ടോ കയ്യിൽ.

Leave a Reply

Your email address will not be published. Required fields are marked *