കണ്ണ് തുറിച്ചു നോക്കി നിക്കുന്ന അമന്റെ അടുത്തു ചെന്നു : നിന്റെ മോഡലിംഗ് ലൈഫ്, ഇതോടെ തീർന്നു… അല്ലേൽ തീർക്കും ഞാൻ….
രണ്ടു കരുത്തരുടെ പിടി വീണു അമന്റെ ഇരു കയ്യിലും,, മഞ്ജിമയുടെ കണ്ണിനു മുന്നിലൂടെ തൂക്കി എടുത്തു കൊണ്ടു പോയി പിറക് വശം വഴി…..
മഞ്ജിമ തിരികെ നടന്നു തന്റെ കാറിന് അരികിലേക്ക്…
കലിപ്പ് ഭാവത്തിൽ, നടന്നു വന്നു കാറിൽ കയറിയ മഞ്ജിമയെ ഇമ വെട്ടാതെ നോക്കി ഇരുന്നു അഭി….
വണ്ടി മുന്നോട്ട് നീങ്ങി. ഒരു മയവും ഇല്ലാതെ ഹോൺ അടിച്ചും സൈഡ് തീരാത്തവരെ ചീത്ത വിളിച്ചും കട്ട കലിപ്പിൽ വണ്ടി ഓടിക്കുന്ന മഞ്ജിമയെ കണ്ട് അഭിക്കു ഭയം തോന്നി, പക്ഷെ ഭയത്തിനോടൊപ്പം എന്തെന്ന് ഇല്ലാത്ത ബഹുമാനവും, ഇഷ്ടവും കൂടെ ഉണ്ടായിരുന്നു…
കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുടിഞ്ഞ ട്രാഫിക്കിൽ നിന്നും ഒന്ന് കര കയറിയപ്പോൾ മഞ്ജിമ ഒന്ന് ഇടം കണ്ണിട്ടു നോക്കി അഭിയെ. തന്നെ തന്നെ കണ്ണ് വെട്ടാതെ ഭയഭക്തി ബഹുമാനത്തോടെ നോക്കി ഇരിക്കുന്ന അഭിയെ കണ്ടു.
മഞ്ജിമ ഇടയ്ക്കിടയ്ക്ക് അഭിയെ ഇടം കണ്ണിട്ടു നോക്കി. അഭി അതെ ഇരിപ്പാണ്. ഒന്നുറപ്പ് ഉണ്ട് മഞ്ജിമക്ക്. ഇപ്പോഴും നല്ല തരിപ്പിലാണ് അഭി. അടിച്ച ഒരു ഗ്ലാസ്സ് ബിയറിന്റെ.
അവസാനം അഭിയുടെ തന്റെ നേരയുള്ള നോട്ടത്തിന് ഒരു അറുതി വരുത്തി കൊണ്ട് മഞ്ജിമ ചോദിച്ചു : എന്താടാ കൊന്താ ഇങ്ങനെ നോക്കണേ. കുറെ നേരം ആയല്ലോ.
അഭി: മഞ്ചൂമാ……
മഞ്ജിമ അഭിയുടെ നേരെ നോക്കി. പുഞ്ചിരിച്ചു, തന്നെ നോക്കി കൊണ്ടിരുന്ന അഭിയുടെ മുഖത്ത് എന്തോ എന്നില്ലാത്ത സ്നേഹം ഉള്ളത് പോലെ തോന്നി മഞ്ജിമക്ക്.
മഞ്ജിമ : എന്താന്ന്?..
അഭി : മഞ്ചൂമാ…. നല്ല പേരല്ലേ…
മഞ്ജിമ ഒന്ന് മൂളി. എന്നിട്ട് മനസ്സിൽ ചിന്തിച്ചു ” ഇതെന്തു പേര്, മഞ്ജു ഉമ്മയോ??, ഓരോരോ പേരും ഉണ്ടാക്കി കണ്ടു പിടിച്ചു വന്നിരിക്കുക ആണ് “..
മഞ്ജിമക്ക് എന്തോ കത്തി തലയിൽ, മഞ്ജിമ അഭിയോട് : ഒന്നൂടെ വിളിച്ചേ?.
അഭി : എന്ത്?.