ഇന്നലത്തെ അത്ര സങ്കോചമില്ലെങ്കിലും ചെറിയ ഒരു വിറയലോടെ ഞാൻ നിമ്മിയുടെ മുറിയിലേക്ക് ചെന്ന് നോക്കി…. ആൻസി ചേച്ചിയും നിമ്മിയും എന്നെ കാത്തിരുന്നു എന്ന പോലെ എന്നെ നോക്കി ഇരിക്കുവാരുന്നു…
കേറി വായോ റീനേ…. ഇപ്പോഴും പേടിയാണോ നിനക്ക്….
നിമ്മി ചോദിച്ചു…
ഏയ്യ് അല്ല ചേച്ചി…. ഞാൻ അടുക്കളയിൽ ആരുന്നു… അപ്പോ ദേഹത്ത് അഴുക്കുണ്ട്… അതാ…
ആൻസി ചേച്ചി കട്ടിലിൽ നിന്നും എഴുന്നേറ്റ് വന്ന് എനിക്ക് അഭിമുഖമായി നിന്നു …
മോളെ ചേച്ചി കുറച്ചു കഴിയുമ്പോ ഇറങ്ങും…രണ്ട് മണിക്കാ ഫ്ലൈറ്റ്….
ശെരി ചേച്ചി… നോക്കി പോയിട്ട് വാ…
റീനേ.. ഞാൻ എന്റെ പകുതി ജീവനെയാ നിന്റെ കയ്യിൽ ഏൽപ്പിച്ചു പോകുന്നെ… പോന്നു പോലെ നോക്കിക്കോണേ കേട്ടോ….
ചേച്ചി അതും പറഞ്ഞു കരയാൻ തുടങ്ങി….
ചേച്ചി കരയണ്ട… ഞാൻ നോക്കിക്കോളാം… ചേച്ചി വരുമ്പോഴേക്കും നിമ്മി ചേച്ചി പഴയതിലും ആക്റ്റീവ് ആയിട്ട് ഇരിക്കുന്നത് കാണാം… പോരെ…
അത് മതി എനിക്ക്…
അയ്യേ… അല്ലേലും പണ്ടേ ഉള്ളതാ ആൻസി ചേച്ചിക്ക് ഈ കരച്ചിൽ….. ഇത് കാണാൻ വയ്യാത്തോണ്ടാ കോളേജിലെ വെക്കേഷന് പോലും ഡൽഹിക്ക് പോകാത്തത്…
അത് നീ പറയണ്ട നിമ്മി മോളെ…. വെക്കേഷന് സമയം മുഴുവൻ ആൽബിച്ചനുമായി കറങ്ങി നടക്കുന്നത് ഞാൻ അറിഞ്ഞിട്ടില്ലെന്നാണോ നീ കരുതുന്നെ…എല്ലാം ഞാൻ അന്ന് തന്നെ അറിയുന്നുണ്ടായിരുന്നു…. നിന്റെ സന്തോഷം എനിക്കും ഇഷ്ടമായിരുന്നു അതാ…
അയ്യേ.. ഒന്ന് പോയെ ചേച്ചി…
ഞങ്ങൾ മൂന്നു പേരും ചിരിച്ചു…
എന്താണ് പെണ്ണുങ്ങളെല്ലാം കൂടി ഒരു ചിരി…. എന്നോടും കൂടി പറ… ഞാനും ചിരിക്കട്ടെ….
ഒന്നുല്ല ആൽബി…. ഞങ്ങൾ ചുമ്മാ ഓരോന്ന് പറയുവാരുന്നു…
റീനേ അവിടെ തോരൻ റെഡി ആയി….. ഇനി അതിന് വേണ്ടി അടുക്കളയിലേക്ക് പോവണ്ട…..
ഞാൻ ചിരിച്ചു…
ആൻസി ചേച്ചി.. നമുക്കിറങ്ങിയാലോ… പോകുന്ന വഴി അപ്പനെ കാണാം….
ആഹ്… ശെരിയാ…