അങ്ങനെ ചോദിച്ചാൽ ആദ്യായിട്ട് നിന്നെ കാറിൽ വെച്ചു കണ്ടില്ലേ… അന്ന് മുതൽ…
ദൈവമേ.. ഈ ചതിയനായ മൂർഖൻ പാമ്പിനാണോ ഞാൻ എല്ലാ ദിവസവും ചോർ കൊടുത്ത് വളർത്തിയത്…
ഞാൻ എന്ത് ചതി ചെയ്തു…. നിന്നെ കാണാൻ ഇഷ്ടാണെന്ന് പറഞ്ഞു… അത്രയല്ലേ ഉള്ളൂ… അല്ലാതെ എനിക്ക് നിന്നെ കെട്ടണം എന്ന് പറഞ്ഞോ…
അയ്യെടാ… കെട്ടാൻ ഇങ്ങു വാ….
ഞാൻ വന്നാൽ…
ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വച്ചു തരും ഞാൻ…
സത്യാണോ പറഞ്ഞെ…. എന്നാൽ ഞാൻ വരാം…
ദേ ചേട്ടായീ എന്റെ കയ്യിൽ കത്തിയാ ഇരിക്കുന്നെ… പോയെ പോയെ…
റീനമോളെ…. ചിലരുടെ കണ്ണിൽ നോക്കിയാൽ അവർ ഉള്ളിൽ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് പറയാൻ പറ്റുമെന്നു പറയുന്നത് സത്യാണോ…
എനിക്കറിയില്ല…. അല്ല എന്തേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം….
ഒന്നുല്ല…. നിന്റെ കണ്ണിൽ ഒന്ന് നോക്കിയാലോ എന്നാലോചിക്കുവാ…. ചിലപ്പോ ഉള്ളിൽ എന്തേലും കള്ളത്തരം ഉണ്ടെങ്കിലോ…
ഞാൻ പേടിച്ചു തിരിഞ്ഞു നിന്നു…
അയ്യേ ഞാൻ ചുമ്മാ പറഞ്ഞതാ … തിരിഞ്ഞു നിൽക്കണ്ട… എനിക്ക് നിന്റെ കണ്ണിൽ പോലും നോക്കണ്ട ആവശ്യമില്ല ഉള്ളറിയാൻ….
എന്തിനാ ചേട്ടായി ഇങ്ങനെയൊക്കെ പറയുന്നേ….
ചുമ്മാ… എന്തായാലും താൻ നിമ്മിയുടെ റൂമിലേക്ക് ചെല്ല്… അവിടെ ആൻസി ചേച്ചിയുണ്ട്… നിന്നോട് എന്തോ പറയണമെന്ന് പറയുന്നു….. ആ പയർ ഇങ്ങു തന്നേക്ക്…. ബാക്കി ഞാൻ ചെയ്യാം…
അയ്യോ ഇതൊക്കെ ചേട്ടായിക്ക് ചെയ്യാൻ അറിയുവോ….
അയ്യേ ഇതൊക്കെ കൊച്ചു കൊച്ചു കാര്യങ്ങളല്ലേ…. ഇതിലും വലിയ എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്യുന്നത് റീന കാണാൻ ഇരിക്കുന്നു…
മിണ്ടിക്കൊണ്ടിരുന്നപ്പോൾ തന്നെ എന്റെ കയ്യിലിരുന്ന പയറും കത്തിയും ചേട്ടായിയുടെ കയ്യിൽ എത്തിയിരുന്നു…. അറിഞ്ഞോ അറിയാതെയോ ആ കൈ കൊണ്ട് എന്റെ കയ്യിൽ തൊട്ടപ്പോൾ ഒരു ഞെട്ടൽ ഉള്ളിലുണ്ടായി….
ചേട്ടായി വേണ്ട…. നല്ല മുണ്ടും ഷർട്ടും ഇട്ട് നിൽക്കുവല്ലേ… അത് അഴുക്കാവും.. ഞാൻ ചെയ്തോളാം… കത്തി തിരിച്ചു വാങ്ങിക്കാൻ ഞാൻ നോക്കിയെങ്കിലും അതൊന്നും സാരമില്ല ഞാൻ നോക്കി ചെയ്തോളാം എന്ന് പറഞ്ഞു എന്നെ പുറത്തേക്ക് തള്ളി വിട്ടു….