കണ്ണടച്ച് കിടന്നാൽ മതി… ഉറങ്ങിക്കോളും…
അയ്യാ… തമാശ പറയാൻ കണ്ട സമയം കൊള്ളാം…
അയ്യോ ചേട്ടായി ഞാൻ കാര്യമായിട്ട് പറഞ്ഞതാ…..
ശെരി ശെരി…. നിമ്മിയെ ഇഷ്ടപ്പെട്ടോ നിനക്ക്…
ആഹ്… നല്ല പെൺകുട്ടി അല്ലേ….ചേട്ടായിക്ക് ചേരും…
അതല്ല ഞാൻ ചോദിച്ചത്…. പൊതുവെ ചോദിച്ചതാ….
പാവമാണ് ചേച്ചി…. പെട്ടെന്ന് സുഖായിട്ട് വന്ന് നിങ്ങൾ ഒരുമിച്ച് ജീവിക്കൂ….
താൻ എന്താടോ ഈ പറയുന്നേ….. ഒരുമിച്ച് ജീവിക്കാൻ എത്ര ആഗ്രഹിച്ചതാണെന്ന് അറിയ്യോ നിനക്ക്… പക്ഷേ അവൻ സമ്മതിച്ചില്ല…. ഇനി അതിന് പറ്റില്ലെടോ…
ചിലപ്പോ ദൈവം അത്ഭുതം കാണിച്ചാലോ …
ആ വിശ്വാസം ഞങ്ങൾക്ക് രണ്ട് പേർക്കും പണ്ടേ പോയതാ…. അവളെ കണ്ടില്ലേ നീ… ഓരോ ദിവസം കൂടുമ്പോഴും മരിച്ചു വരികയാ.. അവൾക്കും ഈ കാര്യം അറിയാം…
ചേച്ചി എന്നോട് പറഞ്ഞു ചേട്ടായീ….
ഇനി താൻ ഇവിടെ കാണില്ലേ….
എന്തിനാ ഞാൻ ഇവിടെ…. എല്ലാരും ഇല്ലേ…
എനിക്കൊരാശ്വാസത്തിനു വേണ്ടി…
ചേട്ടായീ…. അത് വേണോ…. എന്തോ തെറ്റ് ചെയ്യുന്ന പോലെ തോന്നുവാ…
എന്ത് തെറ്റ്… നിമ്മിയുടേം ആഗ്രഹമല്ലേ… ഇവിടെ നിന്നൂടെ… അവളെ ഓർത്തെങ്കിലും..
ചേട്ടായീ വേണ്ട…. അത് എല്ലാർക്കും ബുദ്ധിമുട്ടാവും….
ഒന്നുല്ല…. നീ നിൽക്ക്… ഒരു കാര്യം ചെയ്.. ചുമ്മാ നിൽക്കണ്ട … നിമ്മിയുടെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നഴ്സായി നിൽക്കാലോ….
അപ്പോ ആൻസി ചേച്ചിയോ….
ചേച്ചി കുറച്ചു നാൾ വീട്ടിൽ പോയി നിൽക്കട്ടെ…. കഴിഞ്ഞ വർഷങ്ങളിലെല്ലാം റെസ്റ്റില്ലാതെ പണി എടുത്തതല്ലേ……
അയ്യോ അപ്പോ അവർക്ക് ജോലി പോവില്ലേ… ശമ്പളം…
അതിന് ചേച്ചി ശമ്പളം വാങ്ങാറില്ലല്ലോ…
അതെന്താ…
നിമ്മിയുടെ ഏറ്റവും മൂത്ത ചേച്ചിയാണ് ആൻസി ചേച്ചി…. ഞങ്ങളുടെ കല്യാണം കൂടാൻ ഡൽഹിയിൽ നിന്നും വന്നതാ…… ദേ ഇത് പോലെ കാര്യങ്ങളൊക്കെ മാറിയപ്പോ തിരിച്ചു പോവാൻ പറ്റിയില്ല…
അപ്പോ ചേച്ചിയുടെ അപ്പനും അമ്മയും…