രണ്ടാംഭാവം 8 [John wick]

Posted by

“എന്ത് പറ്റി “എന്ന് ചോദിക്കാൻ കാണിച്ച ആ മനസ്സിനെ ഞാനും പതുക്കെ ഇഷ്ടപ്പെട്ടു വരികയായിരുന്നു…. ഒരു പക്ഷേ അച്ചായന് അങ്ങനെ സംഭവിച്ചില്ലായിരുന്നേൽ ഞങ്ങൾക്കിടയിൽ ഒരു അവിഹിതം കാലക്രമേണ ഉണ്ടായേനെ…. എത്ര നാൾ എനിക്കെന്റെ ഇഷ്ടത്തെ മൂടി വയ്ക്കാൻ കഴിഞ്ഞേനെ….. അത് തെറ്റാണെന്ന് അറിഞ്ഞു വെച്ച് കൊണ്ട് തന്നെ ഞാൻ ഒരു പക്ഷേ അതിന് മുതിർന്നേനെ….

 

അത് കൊണ്ടൊക്കെയാവും അച്ചായൻ എന്ന വ്യക്തിയിലൂടെ എന്റെ ചേട്ടായിയോടുള്ള മനോഭാവം ദൈവം മാറ്റിയത്…. മുറിയിൽ നിന്നും ആ ഒഴിഞ്ഞ മരുന്ന് കുപ്പി കിട്ടിയപ്പോ എനിക്കെന്തൊരു ദേഷ്യമായിരുന്നു…..

 

 

അതെന്തിനാ ദേഷ്യപ്പെട്ടത്….. മിന്നു കെട്ടിയെങ്കിലും എന്റെ ശത്രു അല്ലായിരുന്നോ എന്റെ ഭർത്താവ്… എത്ര പ്രാവശ്യം അയാൾ മരിച്ചു പോണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്…. അപ്പോ ഇങ്ങനെ ഒരാൾ നമ്മളെ സഹായിച്ചപ്പോ അയാളോട് ദേഷ്യം തോന്നിയോ… എന്തിന്…. അതിനി എനിക്ക് വേണ്ടി, അല്ലേൽ, എന്നെ സ്വന്തമാക്കാൻ വേണ്ടി ചെയ്തതാണെങ്കിലും അതിൽ എന്താണ് തെറ്റ്… താനും അത് തന്നെയല്ലേ ആഗ്രഹിച്ചത്…..

 

റീനയുടെ കണ്ണുകൾ, കാരണം അറിയാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു……

 

ഇപ്പൊ സാഹചര്യം അതല്ല… കല്യാണം കഴിച്ചിട്ടില്ലെങ്കിൽ പോലും ഭാര്യയായി ഇപ്പൊ നിമ്മി ചേച്ചി ഉണ്ട് ചേട്ടായിക്ക്…. ഞാൻ ഒരു അധികപറ്റാണ്….. അത് കൊണ്ട് ഇപ്പോഴുള്ള ഈ ദേഷ്യവും അകൽച്ചയും ഇങ്ങനെ തന്നെ കൊണ്ട് പോകുന്നതാ നല്ലത്…. ഒരു പക്ഷേ ഇത് ഞാൻ വിചാരിച്ച പോലെ നടന്നില്ലേൽ കാര്യങ്ങൾ എന്റെ കൈ വിട്ട് പോകും… എന്റെ ഭർത്താവ് എന്റെ കുഞ്ഞ്.. ഇവരെയെല്ലാം ഞാൻ മറന്നു ജീവിക്കേണ്ടി വരും…. അത് പാടില്ല….

**********

തലയിണയ്ക്കടുത്ത് വെച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത് പോലെ റീനയ്ക്ക് തോന്നി….. പതുക്കെ കണ്ണ് തുറന്നു….

 

ചേട്ടായിടെ മെസ്സേജ് ആണ്……

 

റീനേ ഉറങ്ങിയോ നീ……

 

കർത്താവേ എന്ത് മറുപടി കൊടുക്കും… അഗ്നിപരീക്ഷ ആണല്ലോ ഇത്…

 

വരുന്നിടത്തു വെച്ച് കാണാം… എന്തായാലും മറുപടി കൊടുത്തേക്കാം എന്ന് വെച്ചു..

 

ഇല്ല എന്തേ….

 

ഒന്നുല്ല… എനിക്കും ഉറക്കം വരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *