റീനേ… കണ്ണ് തുറക്ക്….. ചേട്ടായി എന്റെ തോളത്തു കൈ വെച്ചു..
ഞാൻ ഒന്നും മിണ്ടാതെ അച്ചായനുള്ള ഭക്ഷണവുമെടുത്തു റൂമിലേക്ക് നടന്നു … സത്യത്തിൽ അത്ര വലിയ ഞെട്ടലിൽ ആയിരുന്നു താൻ… ഇപ്പോ കഴിഞ്ഞത് സത്യാണോ മിഥ്യയാണോ എന്നറിയാത്ത അനുഭവം….
ചേട്ടായി പുറകെ വന്ന് എന്റെ വയറ്റിലൂടെ കൈ ചുറ്റി എന്നെ പുറകിലേക്ക് ചേർത്ത് നിർത്തി….
ചേട്ടായിടെ മീശ എന്റെ കാതിൽ കൊണ്ട് ഇക്കിളിയായി….ഞാൻ അറിയാതെ പുറകിലേക്ക് കുറച്ചൂടെ ചേർന്ന് നിന്നു പോയി….
റീനമോളെ ഇന്ന് മിണ്ടാതിരുന്നതിനു പരിഹാരം ചെയ്തെന്നു കൂട്ടിയാൽ മതി…..അല്ലാതെ എനിക്ക് നിന്നെ ഇഷ്ടായിട്ടൊന്നുമല്ല….
പൊയ്ക്കോ…. നാളെ രാവിലെ കടയിൽ പോവാം….
അതും പറഞ്ഞു ചിരിച്ചു കൊണ്ട് ചേട്ടായി ആഹാരവുമെടുത്തു മുറിയിലേക്ക് പോയി….
ശരീരത്തിൽ ഒട്ടിയിരുന്ന എന്തോ പ്രിയപ്പെട്ട ഒന്ന് പെട്ടെന്ന് വിട്ടു മാറിയത് പോലെ…ഞാൻ അവിടെ നിന്നും എന്റെ മുറിയിലേക്ക് പോയി…. അപ്പോഴും മുൻപ് നടന്ന ആദ്യ ചുംബനത്തിന്റെ അലകൾ മനസ്സിൽ അടിച്ചു കയറുന്നുണ്ടായിരുന്നു……
തുടരും…
(അടുത്തത് കൊട്ടിക്കലാശം )