രണ്ടാംഭാവം 8 [John wick]

Posted by

പക്ഷേ വ്യത്യാസം എന്താണെന്ന് വെച്ചാൽ നിങ്ങൾ നോക്കിയാൽ കൂടെ നിൽക്കുന്ന നാല് പേര് കുറഞ്ഞത് അറിയും…. ഞങ്ങൾ നോക്കിയാൽ കാറ്റ് പോലും അറിയില്ല….

 

എന്റെ ഒപ്പം ഇരിക്കാനായി പുറകിലേക്ക് കേറിയപ്പോഴേക്കും ആ മണം എന്റെ മൂക്കിലടിച്ചു…. അത് ശരീരം മുഴുവൻ കറങ്ങി നടക്കുവല്ലാരുന്നോ….. പുള്ളി എന്നെ ഒളി കണ്ണിട്ട് നോക്കിയതൊന്നും ഞാൻ അറിഞ്ഞെല്ലെന്നായിരിക്കും വിചാരിച്ചു വെച്ചിരിക്കുന്നെ…. പക്ഷേ എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു….. കാണാൻ വേണ്ടി തന്നെയാ ഇടക്കിടക്ക് ഞാൻ മുടി ഒതുക്കി വെച്ചതും…..

 

അപ്പോ എന്താ ഞാൻ ആദ്യ കാഴ്ചയിൽ തന്നെ ചേട്ടായിയെ പ്രേമിച്ചു എന്നാണോ….. ഒരിക്കലുമല്ല…. എനിക്കൊരു ഭർത്താവും കുഞ്ഞുമില്ലേ… തെറ്റ് ചിന്തിക്കാൻ പാടുണ്ടോ….. അപ്പോ പിന്നെ എന്താ പള്ളിയിൽ വെച്ച് കൊച്ചിനെ എടുത്തപ്പോ ചേട്ടായിടെ കൈ എന്റെ അമ്മിഞ്ഞയിൽ കൊണ്ട സമയത്ത് രോമാഞ്ചം വന്നത്….. അവിഹിതം വേണമെന്ന് ആലോചിച്ചോ…. അയ്യോ അതുമില്ല… അല്ലേലും അങ്ങനെ ഒരു നടന്നതായി പോലും പുള്ളിയുടെ മുഖത്തു ഇല്ലാരുന്നല്ലോ….

 

പടി കയറി കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്ക് നടന്നപ്പോ സിനിമയിൽ മാത്രം കണ്ട് പരിചയമുള്ള ഒരു രംഗം നടക്കുന്നതായല്ലേ മനസ്സിൽ തോന്നിയത്….. അപ്പോ അതെന്തായിരുന്നു…… അതും എനിക്കറിയില്ല …. ഇത് വരെ കിട്ടാത്ത ഒരു സന്തോഷം തോന്നി എന്നത് ശെരിയാണ്… എന്ന് വിചാരിച്ചു ഇഷ്ടമാണെന്ന് ഒക്കെയുണ്ടോ…🥰..

 

പള്ളിയിൽ നിന്നപ്പോ എത്ര പ്രാവശ്യം അയാളെ നോക്കി എന്ന് എണ്ണമുണ്ടോ എന്ന് ചോദിച്ചാലോ… കൈ മലർത്തി കാണിക്കേണ്ട അവസ്ഥയാ… അല്ലേലും പുള്ളിയെ നോക്കി നിന്നാൽ പിന്നെ എങ്ങനെയാ മുന്നിൽ നിൽക്കുന്ന റാണി മോളെ കാണുന്നെ…..അതും ഇഷ്ടം കൊണ്ട് തന്നെയാണോ എന്ന് ചോദിച്ചാൽ ഉത്തരം പാടാണ്…. ആ പള്ളിയിൽ നിന്ന പല പെണ്ണുങ്ങളുടെയും കണ്ണുകൾ ചേട്ടായിയിൽ തന്നെ ആയിരുന്നിരിക്കും…. അപ്പോ ഞാൻ അതിൽ ഒരാളായി പോയി… അത്രേ ഉള്ളൂ….

 

അടുത്ത രംഗത്തിൽ മോളെ റീനേ നീ സമ്മതിക്കേണ്ടി വരും നിനക്ക് എന്തോ ചെറിയ ഇഷ്ടം തോന്നിയെന്ന്….

അയ്യെടാ അതേത് രംഗം….

റാണി നിന്നോട് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ……. അപ്പോ നിന്റെ നെഞ്ച് പട പടാന്ന് ഇടിച്ചില്ലേ അതെന്തിനാ…. ആ പെണ്ണിനോട് എന്തൊക്കെ പറഞ്ഞിട്ടാ ഒഴിവാക്കാൻ നോക്കിയേ…. അല്ലേലും നിനക്ക് ചേട്ടായിയോട് റാണിയുടെ ഇഷ്ടത്തിന്റെ കാര്യം പറയാൻ പറ്റുമായിരുന്നോ…..

Leave a Reply

Your email address will not be published. Required fields are marked *