എന്നോടുള്ള ദേഷ്യം മാറിയോ…..
എനിക്കാരോടും ദേഷ്യമില്ലാരുന്നു..
ചേച്ചീ എന്നോട് പറഞ്ഞു…
ഓഹോ… അപ്പോ ഇത്തിരി ദേഷ്യം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ…..
ഞാൻ പുറകിൽ നിന്നും മുന്നിലേക്ക് ചെന്നു നിന്നു…
ഇനി എന്നോട് മിണ്ടില്ലേ…..
മിണ്ടാം…. പക്ഷേ ഇനി ആ സാരി ഉടുക്കരുത്…
ഇല്ല… ഇനി ചേട്ടായിക്ക് ഇഷ്ടല്ലാത്ത ഒന്നും ഞാൻ ഇടില്ല… പോരെ…
ആണോ.. ചേട്ടായി ഒരു കള്ള ചിരിയോടെ എന്നെ നോക്കി..
അയ്യേ അതല്ല…. സാരിയുടെ കാര്യം പറഞ്ഞതാ….
അങ്ങനെയാണെങ്കിൽ അവൻ നിനക്ക് വാങ്ങി തന്ന ഒന്നും നിനക്ക് ഇടാൻ പറ്റില്ല… അതൊന്നും എനിക്കിഷ്ടമല്ല….
അയ്യോ… അപ്പോ ഞാൻ തുണിയില്ലാതെ ഇത് വഴി നടക്കേണ്ടി വരും…
അത്രക്കും വേണ്ട… നാളെ രാവിലെ പോയി നിനക്കിഷ്ടമുള്ളതെല്ലാം എടുക്കാം… പോരെ…
ചേട്ടായീ എന്താ ഉദ്ദേശം….. എന്നെ വളയ്ക്കാൻ ആണോ…
അയ്യേ നിന്നെ എന്തിനാ ഞാൻ വളയ്ക്കുന്നെ… എപ്പോഴേ നീ വളഞ്ഞതല്ലേ….
അയ്യെടാ… ആര് പറഞ്ഞു അത്…
നിന്നെ കണ്ടാൽ അറിയാം….
ദേ അപ്പുറത്തു നിമ്മി ചേച്ചീ ഉണ്ട് അറിയാല്ലോ….
അവൾ തന്നെയാ പറഞ്ഞത് നീ എനിക്ക് സെറ്റ് ആയി എന്ന്….
ദുഷ്ടാ എന്തൊക്കെയാ നീ ഈ പറയുന്നേ
പറയുവല്ല,ദേ ഞാനിപ്പോ കാണിച്ചു തരാം..
അതും പറഞ്ഞ് എന്റെ അരക്കെട്ടിൽ പിടിച്ചു എന്നെ ചേട്ടായിടെ അടുത്തേക്ക് നിർത്തി…
സത്യം പറഞ്ഞാൽ ഞെട്ടലാണോ അനുഭൂതിയാണോ ഉണ്ടായത് എന്നെനിക്ക് മനസിലായില്ല…. ചേട്ടായിടെ ശ്വാസം എന്റെ കണ്ണിലടിക്കുന്നത് ഞാൻ അറിഞ്ഞു….. മെല്ലെ മുഖം ഉയർത്തി ഞാനൊന്ന് നോക്കി… എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ…. ഞാൻ കണ്ണ് താഴ്ത്തി നിന്നു….
എന്നെ ചേർത്തു പിടിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു….ആദ്യത്തെ ചുംബനം… അത് ഞാൻ ആസ്വദിച്ചു കണ്ണടച്ചു പോയി….
ചേട്ടായി മെല്ലെ എന്നെ വിട്ടു മാറിയപ്പോഴും ഞാൻ കണ്ണടച്ചു തന്നെ നിൽക്കുവാരുന്നു…..