ചേച്ചീ…. ദേ ആഹാരം കൊണ്ട് വന്നിട്ടുണ്ട്…
അതവിടെ വെച്ചേക്ക് റീനേ… എന്റെ ദേഹം ഒന്ന് കഴുകി വൃത്തിയാക്കിയെടുത്തെ… നല്ല വേദനയുണ്ട്.. ഇന്ന് യാത്ര ചെയ്തതല്ലേ….
ചേട്ടായി അപ്പോഴേ പറഞ്ഞതല്ലേ വരണ്ടാന്നു…
അതെങ്ങനാ റീനേ… നിങ്ങൾ എല്ലാരും പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടെ ഒറ്റയ്ക്കാവില്ലേ..
ചേച്ചിക്ക് ഞാൻ കൂട്ടിരുന്നേനെ….
അപ്പോ എന്റെ ചേട്ടായിക്ക് ആരാ കൂട്ട്…
എന്താ ചേച്ചീ പറഞ്ഞെ…
എന്തേ… റീനയ്ക്ക് മനസിലായില്ലേ..
ഇല്ല ചേച്ചീ…
ഞാൻ പറയാം.. ആദ്യം നീ എന്റെ ഈ തുണിയൊക്കെ ഒന്നഴിച്ചു മാറ്റിക്കെ….. ചേട്ടായി പറഞ്ഞു നീയൊരു നഴ്സണെന്ന്… അപ്പോ ഞാനൊന്ന് നോക്കട്ടെ നിന്റെ എക്സ്പീരിയൻസ് എത്രയുണ്ടെന്ന്…പോയി കതകടച്ചിട്ട് വാ……
അതും കൂടി കേട്ടപ്പോ എന്റെ ഉള്ളിലെ വെള്ള കോട്ടിട്ട മാലാഖ ഉണർന്നു…. കതക് അടച്ചിട്ടു ഞാൻ ചേച്ചിയുടെ വേഷമെല്ലാം അഴിച്ചു മാറ്റി.. ബാത്‌റൂമിൽ നിന്നും കൊണ്ട് വന്ന ചൂട് വെള്ളം വെച്ച് ചേച്ചിയെ നന്നായി തുടച്ചെടുത്തു…. അലമാരയിൽ നിന്നും പുതിയൊരു ഡ്രസ്സ് എടുക്കാനായി തുറന്നപ്പോഴാണ് അതിൽ അടുക്കി വെച്ചിരിക്കുന്ന സാരികൾ ഞാൻ കണ്ടത്….
ചേച്ചീ.. ഇതെന്തോരം സാരികളാ…. ചേച്ചീ വാങ്ങിയതാണോ അതോ ചേട്ടായി വാങ്ങി തന്നതാണോ….
രണ്ടുമുണ്ട്… ഇവിടത്തെ അപ്പനും ചേട്ടായിമാരും ആൻസി ചേച്ചിയും അങ്ങനെ അവരൊക്കെ വാങ്ങി തന്നതാ…
അതെന്താ….
എനിക്ക് ഏറ്റവും ഇഷ്ടം സാരി ആയിരുന്നു…. കല്യാണം കഴിഞ്ഞിട്ട് ഞാൻ സാരി മാത്രേ ഉടുക്കൂ എന്ന് എപ്പോഴും ഇച്ചായനോട് പറയുമായിരുന്നു.,.. പക്ഷെ അതിന് പറ്റിയില്ലല്ലോ… അതുകൊണ്ട് എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ ഓരോ നിറത്തിലെ സാരി വാങ്ങിപ്പിക്കും… എന്നിട്ട് അതെടുത്തു എന്നെ ആൻസി ചേച്ചി ഉടുപ്പിച്ചു തരും… കണ്ണാടിയിൽ അത് കാണുമ്പോ എനിക്കൊരു സന്തോഷമാ….
അറിയാതെ എന്റെ കണ്ണ് നിറഞ്ഞു….
ഇന്ന് ഞാൻ ഒരെണ്ണം ഉടുപ്പിച്ചു തരട്ടെ ചേച്ചിക്ക്…
നിനക്ക് അതൊക്കെ അറിയാമോ….
ഒരു നഴ്സായി ജീവിച്ചാൽ ഇതെല്ലാം പഠിച്ചിരിക്കണം… അറിയില്ലേ അതൊന്നും…